ഇന്ന് 1167 പേര്‍ക്ക് വൈറസ് ബാധ, നാലു മരണം, 889 സമ്പര്‍ക്കരോഗികള്‍, 889 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നാലു മരണവും റിപ്പോര്‍ട്ടു ചെയ്തു. 889 പേര്‍ക്കു സമ്പര്‍ക്കത്തി...


തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നാലു മരണവും റിപ്പോര്‍ട്ടു ചെയ്തു. 889 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 55 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 679 പേര്‍ രോഗമുക്തരാവുകയും ചെയ്തു.



ഇന്ന് 1167 പേര്‍ക്ക് വൈറസ് ബാധ, നാലു മരണം, 889 സമ്പര്‍ക്കരോഗികള്‍, 889 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നാലു മരണവും റിപ്പോര്‍ട്ടു ചെയ്തു. 889 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 55 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 679 പേര്‍ രോഗമുക്തരാവുകയും ചെയ്തു.


ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ വിദേശത്തുനിന്നും 96 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടു.  കാസര്‍കോട് സ്വദേശി അബ്ദു റഹ്മാന്‍(70), എറണാകുളം സ്വദേശി അബൂബക്കര്‍(72), ആലപ്പുഴയിലെ സൈന്നുദ്ദീന്‍(67), തിരുവനന്തപുരം ജില്ലയിലെ സെല്‍വമണി (65) എന്നിവരാണ് മരിച്ചത്. 

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 227
കോട്ടയം 118
മലപ്പുറം 112
തൃശൂര്‍ 109
കൊല്ലം 95
പാലക്കാട് 86
ആലപ്പുഴ 84
എറണാകുളം 70
കോഴിക്കോട് 67
പത്തനംതിട്ട 63
വയനാട് 53
കണ്ണൂര്‍ 43
കാസര്‍കോട് 38
ഇടുക്കി 7

10091 പേരാണ് ചികിത്സയില്‍ ഉള്ളത്. 1167 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,896 ആയി. 1,50,616 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സ് വഴി, 1,16,418 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 113713 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 486 ആയി.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് 

തിരുവനന്തപുരം 170
എറണാകുളം 83
ആലപ്പുഴ 80
കൊല്ലം 70
തൃശൂര്‍ 45
പാലക്കാട് 40
കാസര്‍കോട് 36
മലപ്പുറം 34
പത്തനംതിട്ട 28
ഇടുക്കി  27
കോട്ടയം 20
വയനാട് 18
കണ്ണൂര്‍ 15
കോഴിക്കോട് 13 


* തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി സങ്കീര്‍ണമാണ്. മേനംകുളത്തെ കിന്‍ഫ്ര പാര്‍ക്കില്‍ ഇന്നു 300 പേരെ പരിശോധിച്ചതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

* കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരായ 67 പേരില്‍ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏറ്റുമാനൂരില്‍ ഭൂരിഭാഗം പേര്‍ക്കും ലക്ഷണങ്ങളില്ലെന്നതും സാഹചര്യത്തിന്റെ ഗൗരവം കൂട്ടുന്നു. 

* എറണാകുളം ജില്ലയില്‍ ആലുവ, കീഴ്മാട് പ്രദേശത്ത് രോഗവ്യാപനം തുടരുന്നു. ചെല്ലാനം ക്ലസ്റ്ററില്‍ കേസുകള്‍ കുറഞ്ഞു. 

* പട്ടാമ്പി ക്ലസ്റ്ററില്‍ സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടി. പട്ടാമ്പിയിലും സമീപത്തും ഇതുവരെ 3703 പേരില്‍ ് പരിശോധന നടത്തി. ഇന്നലെ വരെ 271 പേര്‍ക്ക് രോഗം കണ്ടെത്തി. ഇവിടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം 7000 വീടുകളില്‍ സര്‍വേ നടത്തിയതില്‍ 122 പേര്‍ക്ക് ലക്ഷണം കണ്ടെത്തി. ഇതില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മലപ്പുറത്ത് കൊണ്ടോട്ടിയിലാണ് കൂടുതല്‍ രോഗികള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ടെസ്റ്റ് നടത്തി.

* കോഴിക്കോട്ട് കഴിഞ്ഞ ദിവസം 12 മറുനാടന്‍ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരികെ വരുന്ന മറുനാടന്‍ തൊഴിലാളികളുടെ വിവരങ്ങള്‍ തൊട്ടടുത്ത ലേബര്‍ ഓഫീസില്‍ അറിയിക്കണം. ചെക്യാട് പഞ്ചായത്തില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത മുപ്പതിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

* വിവാഹത്തിലും മരണാനന്തരച്ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കും. വാര്‍ഡ് ആര്‍ആര്‍ടികളുടെ സാക്ഷ്യപത്രത്തോടെ മാത്രമേ, വിവാഹം, മരണ സര്‍ട്ടിഫിക്കറ്റുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കൂ. 

* വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്ട്  മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് 98 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 43 പേര്‍ പോസിറ്റീവായി. പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇതേ മരണാനന്തച്ചടങ്ങിനു ശേഷം നിരവധി പേര്‍ നാട്ടില്‍ നടന്ന രണ്ടു വിവാഹങ്ങളിലും പങ്കെടുത്തത് രോഗം പടരാനിടയാക്കി. ഈ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണം.

Keywords:Covid 19, Kerala, Coronavirus, Pinarayi Vijayan

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10977,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ഇന്ന് 1167 പേര്‍ക്ക് വൈറസ് ബാധ, നാലു മരണം, 889 സമ്പര്‍ക്കരോഗികള്‍, 889 പേര്‍ക്ക് രോഗമുക്തി
ഇന്ന് 1167 പേര്‍ക്ക് വൈറസ് ബാധ, നാലു മരണം, 889 സമ്പര്‍ക്കരോഗികള്‍, 889 പേര്‍ക്ക് രോഗമുക്തി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVGwQvbDRB2luK_ztVl2mBvtwpgkyOISuUBXiQD-5Glf2iAHIULiymOfq5KNdkN_YD6Ussgj0opUWfNgiBK581KnFMi4Br3vfkom2DggW0wRvHUlU9gErxLTo8WBdqqi2Z3yR2WKTK3Nxd/w640-h384/covid+trivandrum.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVGwQvbDRB2luK_ztVl2mBvtwpgkyOISuUBXiQD-5Glf2iAHIULiymOfq5KNdkN_YD6Ussgj0opUWfNgiBK581KnFMi4Br3vfkom2DggW0wRvHUlU9gErxLTo8WBdqqi2Z3yR2WKTK3Nxd/s72-w640-c-h384/covid+trivandrum.png
www.vyganews.com
https://www.vyganews.com/2020/07/1167-virus-cases-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/07/1167-virus-cases-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy