പ്രോട്ടോകോളിനു തീപിടിക്കുമ്പോള്‍

ചൈനയ്ക്കു കിട്ടിയത് ഉറക്കമില്ലാത്ത രാത്രികള്‍, ഇന്ത്യ നേടിയ മേല്‍ക്കൈ പുതിയ ചരിത്രമെഴുതും

അഭിനന്ദ് ന്യൂഡല്‍ഹി: 20 വിലപ്പെട്ട സൈനിക ജീവനുകള്‍ ബലി നല്കിയിട്ടാണെങ്കില്‍ പോലും ചൈനയ്ക്കു മേല്‍ ചരിത്രപരമായ മാനസിക മേല്‍ക്കൈ നേടിയതിന്റെ ബ...


അഭിനന്ദ്

ന്യൂഡല്‍ഹി: 20 വിലപ്പെട്ട സൈനിക ജീവനുകള്‍ ബലി നല്കിയിട്ടാണെങ്കില്‍ പോലും ചൈനയ്ക്കു മേല്‍ ചരിത്രപരമായ മാനസിക മേല്‍ക്കൈ നേടിയതിന്റെ ബലത്തിലാണ് ഇന്ത്യന്‍ സേന.

സഹപ്രവര്‍ത്തകരുടെ ജീവനെടുത്ത ചൈനീസ് സേനയെ അതിര്‍ത്തി കടന്നുചെന്ന് മുഖാമുഖം നേരിട്ട് അവര്‍ക്കു സങ്കല്പിക്കാനാവാത്ത ക്ഷതം വരുത്തിവച്ചതിലൂടെ ഇന്ത്യന്‍ സേന നേടിയിരിക്കുന്നത് മാനസികമായ മേല്‍ക്കൈയാണ്.

പാകിസ്ഥാനി സൈനികര്‍ക്കു നല്കിരുന്നതില്‍ നിന്നു വ്യത്യസ്തമായി മാനസികമായി അല്പം മുന്‍തൂക്കം ചൈനീസ് സേനയ്ക്ക് ഇന്ത്യ നല്കിയിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ചൈനീസ് സേന പട്രോളിംഗിനെന്ന വ്യാജേന ഇന്ത്യന്‍ പക്ഷത്തു കയറി ടെന്റു കെട്ടുകയും ഇന്ത്യന്‍ സൈനികരെ വിരട്ടുകയുമെല്ലാം പതിവായിരുന്നു. അപ്പോഴൊന്നും തോക്കുപയോഗിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അനുമതിയുമുണ്ടായിരുന്നില്ല. ഇതെല്ലാം ചൈന ഇന്ത്യന്‍ സൈനികരെ വിരട്ടാനുള്ള വടിയായി  കണ്ടു.

പക്ഷേ, കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രദേശത്തു കെട്ടിയ ടെന്റ് പൊളിച്ചു നീക്കാന്‍ പോയ ഇന്ത്യന്‍ കമാന്‍ഡിംഗ് ഓഫീസര്‍ സന്തോഷ് ബാബുവിനെയും സംഘത്തെയും ക്രൂരമായി വധിച്ച ചൈനീസ് സൈനികര്‍ അതിന് കനത്ത വില കൊടുക്കേണ്ടിവരുമെന്നു കരുതിയില്ല. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിനു പകരം ചോദിക്കാന്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ നെഞ്ചുറപ്പോടെ എത്തുമെന്ന് ചൈനീസ് പട സ്വപ്‌നത്തിലും കരുതിയില്ല.

ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ഒരു കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ 40 ലേറെ സൈനികരെയാണ് ചൈനയ്ക്കു നഷ്ടമായത്. മാത്രമല്ല, ചൈന അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ തിരിച്ചടിയില്‍ ഭയക്കുകയും ചെയ്തു. കാത്തിരുന്ന് അവര്‍ ചിലപ്പോള്‍ പകവീട്ടിയേക്കാം. പക്ഷേ, ഇന്ത്യയെ അവര്‍ ഇനി വല്ലാതെ ഭയക്കുമെന്നുറപ്പാണ്.

ഇന്ത്യയെ നേരിടുക അത്ര എളുപ്പമല്ലെന്ന് ചൈനീസ് സൈനികര്‍ക്ക് ഈ സംഭവത്തോടെ നന്നായി മനസ്സിലായി. ഇന്ത്യന്‍ ഭടന്മാര്‍ക്കാവട്ടെ, ഇന്നലെ വരെ ഉണ്ടായിരുന്നിതില്‍ നിന്നു വ്യത്യസ്തമായി, ചൈനീസ് പട്ടാളം ഇത്രയേ ഉള്ളൂ എന്നു മനസ്സിലാവുകയും ചെയ്തു.

1979ലെ വിയറ്റ്‌നാമുമായുള്ള പോരിനു ശേഷം എല്ലാവരെയും കണ്ണുരുട്ടി പേടിപ്പിക്കുകയല്ലാതെ, ചൈനീസ് പട്ടാളത്തിന് ഒരു വെടി പോലും വയ്‌ക്കേണ്ടി വന്നിട്ടില്ല. ആകെയുള്ള പരിശീലനം ചില യുഎന്‍ ദൗത്യസംഘങ്ങളില്‍ സംബന്ധിച്ചിട്ടുള്ളതുമാത്രമാണ്. ഇന്ത്യയുടെ സ്ഥിതി അതല്ല. പാകിസ്ഥാനി പട്ടാളവും അവര്‍ ഊട്ടിവളര്‍ത്തുന്ന ഭീകരരും നിത്യവും ഇന്ത്യന്‍ സേനയെ പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഏതാണ്ട് എല്ലാ ദിവസവും ഇന്ത്യന്‍ സേന യുദ്ധരംഗത്തുതന്നെയാണ്. അതില്‍ നിന്നു കിട്ടുന്ന അനുഭവപാഠത്തോളം വരില്ല ചൈനീസ് പട്ടാളം പരിശീലനത്തിനൂടെ നേടുന്ന പാഠങ്ങള്‍. 

കരയിലും കടലിലും ആകാശത്തും നിത്യവും പരീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ സൈനികരോട് ഏറ്റുമുട്ടുന്നിതില്‍ ഇനി ചൈന രണ്ടാമതൊന്ന് ആലോചിക്കുമെന്നുറപ്പ്. വിലപ്പെട്ട ജീവനുകള്‍ കൈനഷ്ടപ്പെടുത്തിയിട്ടാണെങ്കിലും ഇന്ത്യ ഉണ്ടാക്കിയ മേല്‍ക്കൈ ഇക്കാരണത്താല്‍ വളരെ വലുതാണ്.

Summary: The Indian army is in the process of gaining historical psychological superiority over China even if it has sacrificed 20 valuable military lives. The Indian Army has gained the upper hand by inflicting unimaginable damage on the face of Chinese troops that took the life of their colleagues. The Chinese soldiers who brutally murdered Indian commanding officer Santosh Babu and his team who had gone to demolish a tent in the Indian Territory yesterday did not think it would be worth the heavy price.

Keywords: The Indian army, Psychological superiority, China, Indian commanding officer, Santosh Babu, Indian Territory 

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,112,Cinema,1268,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2800,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,2,Kerala,5429,Kochi.,2,Latest News,3,lifestyle,121,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,496,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,184,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,190,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,525,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,600,
ltr
item
VygaNews: ചൈനയ്ക്കു കിട്ടിയത് ഉറക്കമില്ലാത്ത രാത്രികള്‍, ഇന്ത്യ നേടിയ മേല്‍ക്കൈ പുതിയ ചരിത്രമെഴുതും
ചൈനയ്ക്കു കിട്ടിയത് ഉറക്കമില്ലാത്ത രാത്രികള്‍, ഇന്ത്യ നേടിയ മേല്‍ക്കൈ പുതിയ ചരിത്രമെഴുതും
https://1.bp.blogspot.com/-ohhDzo2_Ndg/XvIP2vpyjRI/AAAAAAAAtNo/1mESS9y8Ojo5eys3kXpZZynrOBy4em3QgCK4BGAsYHg/w640-h376/india%2Bchina%2Bborder2.png
https://1.bp.blogspot.com/-ohhDzo2_Ndg/XvIP2vpyjRI/AAAAAAAAtNo/1mESS9y8Ojo5eys3kXpZZynrOBy4em3QgCK4BGAsYHg/s72-w640-c-h376/india%2Bchina%2Bborder2.png
VygaNews
http://www.vyganews.com/2020/06/indian-army-gained-historical.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/06/indian-army-gained-historical.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy