കൊച്ചി: ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന്, നിയമാനുസൃതമായ നടപടിക്കപ്പുറം ബലംപ്രയോഗിച്ച്, ഭൂമി ഏറ്റെടുക്കരുതെന്ന് കേരള സര്‍ക്കാരിന് ...
കൊച്ചി: ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന്, നിയമാനുസൃതമായ നടപടിക്കപ്പുറം ബലംപ്രയോഗിച്ച്, ഭൂമി ഏറ്റെടുക്കരുതെന്ന് കേരള സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
ഭൂമി ഏറ്റെടുക്കുന്നതിന്, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരമുള്ള നടപടിയാവാമെന്ന് സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു
ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളാണെന്നും ബലം പ്രയോഗിച്ചുള്ള നടപടി അരുതെന്നും ചൂണ്ടിക്കാട്ടി അയ്ന ചാരിറ്റബിള്‍ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്.
ഏറ്റെടുക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ സഭയ്ക്കുള്ള അവകാശം അംഗീകരിക്കാതെ സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന നിലപാടിലാണ് ബിലീവേഴ്സ് ചര്‍ച്ച്.
ബിലീവേഴ്സ് ചര്‍ച്ചിന്റെ എതിര്‍പ്പ് അവഗണിച്ച് എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള പ്രവര്ച്ചനങ്ങളമുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. നിയമപരമായ നടപടിയിലൂടെ ഭൂമിയേറ്റെടുക്കുമെന്നും സര്‍ക്കാര്‍ തീരുമാനമനുസരിച്ച് നഷ്ടപരിഹാരം കൊടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
എന്നാല്‍, നിയമ നിര്‍മാണത്തിലൂടെ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. നിയമ വിരുദ്ധമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് കോടതിയില്‍ പണം കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും സുധീരന് ആരോപിച്ചു.
Keywords: Cheruvalli Estate, Sabarimala Airport, Kerala, Bileaver's Church
COMMENTS