തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവാവുകയു...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവാവുകയും ചെയ്തു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 43 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. കൂടാതെ ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം പകര്‍ന്നു.
രോഗം സ്ഥിരീകരിച്ച് 1490 പേരാണ് ചികിത്സയിലുള്ളത്. 1,659 പേര് ഇതുവരെ രോഗമുക്തരായി. വിവിധ ജില്ലകളിലായി 1,43,969 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. ഇവരില്‍ 2050 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 325 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പുതിയ ഏഴു ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, മയ്യനാട്, തൃക്കോവില്‍വട്ടം, ഇട്ടിവ, കൊല്ലം കോര്പറേഷന്, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ്, അവണൂര്‍, തൃക്കൂര്, വാടാനപ്പള്ളി, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, അളഗപ്പനഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്‍ എന്നീ പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Coronavirus, Covid19
COMMENTS