തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്പനയ്ക്ക് ബെവ്ക്യൂ ആപ്പ് തയ്യാറാക്കിയ കമ്പനിക്ക് ബാറുകള്‍ വഴിയുള്ള ഓരോ ടോക്കണിനും 50 പൈസ വീതം കിട്ടുമെ...
തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്പനയ്ക്ക് ബെവ്ക്യൂ ആപ്പ് തയ്യാറാക്കിയ കമ്പനിക്ക് ബാറുകള്‍ വഴിയുള്ള ഓരോ ടോക്കണിനും 50 പൈസ വീതം കിട്ടുമെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കരാറിന്റെ കോപ്പി സഹിതമാണ് പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിനെത്തിയത്. ആപ്പ് ഗൂഗിള്‍ പ്ളേ സ്റ്റോറിലെത്തുകയും രണ്ടു ദിസത്തിനകം മദ്യവില്പന തുടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ ഗുരുതര ആരോപണം.
ബാറുടമകളും സര്‍ക്കാരും തമ്മിലുള്ള ധാരണപത്രത്തിന്റെ പകര്‍പ്പാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. ബാറുകളില്‍ നിന്ന് മദ്യം വാങ്ങാനുള്ള ഓരോ ടോക്കണിലും എസ്എംഎസ് ചാര്‍ജ്ജ് അടക്കം 50 പൈസ വീതം കമ്പനിക്ക് പോകുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.
ഇതേസമയം, എസ്എംഎസ് നിരക്ക് അതത് മൊബൈല്‍ കമ്പനികള്‍ക്കാണ് നല്‍കുന്നതെന്നും ഫെയര്‍ കോഡിന് ആപ്പ് നിര്‍മ്മാണത്തിനുള്ള രണ്ട് 2,84,203 രൂപയല്ലാതെ ഒരു പൈസ പോലും അധികം നല്‍കുന്നില്ലെന്നും എക്സൈസ് വകുപ്പ് വിശദീകരിക്കുന്നു.
ഇടതു സഹയാത്രികരുടെ കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്നും ഇതിനു പിന്നില്‍ വലിയ ക്രമക്കേട് നടന്നുവെന്നും നേരത്തേയും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു.
Keywords: Kerala, Bevq, Ramesh Chennithala, Excise Department, Liquor Sale
COMMENTS