തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരില്‍ വലിയൊരളവ് റെഡ് സോണുകളില്‍ നിന്നുള്ളവര്‍. അതുകൊണ്ടുതന്നെ ഇവരെ ക്...
തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരില്‍ വലിയൊരളവ് റെഡ് സോണുകളില്‍ നിന്നുള്ളവര്‍. അതുകൊണ്ടുതന്നെ ഇവരെ ക്വാറന്റൈന് ചെയ്യേണ്ടതും ഇവരുമായി മറ്റുള്ളവര്‍ ഇടപഴകാതിരിക്കേണ്ടതും അത്യാവശ്യമാണ്.
86,679 പേരാണ് കേരളത്തിലേക്കു വരാന്‍ പാസിനു രജിസ്റ്റര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. ഇവരില്‍ 45,814 പേര്‍ക്ക് ഇതിനകം പാസ് നല്‍കിക്കഴിഞ്ഞു.
37,701 പേരാണ് റെഡ് സോണ്‍ ജില്ലകളില്‍ നിന്നു വരുന്നവര്‍. ഇക്കൂട്ടത്തില്‍ പാസ് ലഭിച്ച 19,476 പേര് റെഡ് സോണ്‍ ജില്ലക്കാരാണ്.
ഇന്നലെ വൈകുന്നേരം വരെ 16,355 പേര് കേരളത്തിലെ വിവിധ ചെക്ക്പോസ്റ്റുകളില്‍ എത്തി. ഇവരില്‍ 8,912 പേര് റെഡ് സോണുകളില്‍ നിന്നുള്ളവരാണ്.
റെഡ് സോണില്‍നിന്നു വരുന്നു എന്ന കാരണത്താല്‍ ആരെയും കേരളത്തിലേക്കു കടക്കുന്നതില്‍ തടയില്ല. എന്നാല്‍, രജിസ്റ്റര്‍ ചെയ്യാതെ വരുന്നവരെ അതിര്‍ത്തി കടത്തിവിടുകയുമില്ല. ചിലര്‍ അതിര്‍ത്തിലെത്തി ബഹളം വയ്ക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും നാട്ടില്‍ കടക്കാനാവില്ല, മുഖ്യമന്ത്രി പറഞ്ഞു.
റെഡ് സോണില്‍നിന്നു വരുന്നവരെ ചെക്ക് പോസ്റ്റുകളില്‍നിന്നു നേരേ ക്വാറന്ൈറനിലേക്കു മാറ്റും. ഇതിനു മുന്‍പ് റെഡ് സോണില്‍നിന്നു വന്നവരെ കണ്ടെത്തി ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കു മാറ്റിക്കൊണ്ടിരിക്കുന്നു.
മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു വരാനാഗ്രഹിക്കുന്ന മലയാളികള്‍ക്കുള്ള പാസ് വിതരണം നിര്‍ത്തിയിട്ടില്ല. പാസുകള്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമവത്കണം നടക്കുന്നതാണ് കാലതാമസത്തിനു കാരണം, മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, coronavirus, Red Zone, Covid 19
COMMENTS