*..

ഇളവുകള്‍ക്കു നിയന്ത്രണം, ജനം കൂടിച്ചേരാന്‍ പാടില്ല, ഞായര്‍ പൂര്‍ണ അടച്ചിടല്‍, പൊതു ഗതാഗതമില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ അപ്പടി നടപ്പാക്കേണ്ടെന്നു കേരളം തീരുമാനിച്ചു. വൈറസ് വ്യാപനം ന...


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ അപ്പടി നടപ്പാക്കേണ്ടെന്നു കേരളം തീരുമാനിച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഉപാധികളോടെയുള്ള ഇളവുകള്‍ മാത്രമേ സംസ്ഥാനത്ത് അനുവദിക്കൂ എന്ന് ഉന്നതതല അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ജനം കൂടിച്ചേരാന്‍ അനുവദിക്കില്ല. സിനിമാ തിയേറ്റര്‍, ആരാധനാലയങ്ങള്‍, മാളുകള്‍ തുടങ്ങിയവക്കുള്ള നിയന്ത്രണം തുടരും. പാര്‍ക്കുകള്‍, ജിംനേഷ്യം എന്നിവിടങ്ങളും തുറക്കരുത്. ബാര്‍ബര്‍ ഷാപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കാന്‍ അനുമതിയില്ല. ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി ജോലി ചെയ്യുന്നതിനു വിലക്കില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. പരീക്ഷ നടത്തിപ്പിന് നിബന്ധനകള്‍ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാം.

വിവാഹത്തിനും മരണാനന്തര ചടങ്ങിനും 20 ലേറെ പേര്‍ പാടില്ല.
ഞായറാഴ്ച പൂര്‍ണ്ണ അവധിയായിരിക്കും. കടകള്‍ തുറക്കാന്‍ പാടില്ല. വാഹനങ്ങള്‍ പുറത്തിറക്കാനും അനുമതിയില്ല. ഈ ഞായറാഴ്ച ഇതിന്  ഇളവുണ്ട്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണം പൂര്‍ണ്ണതോതില്‍ കൊണ്ടുവരണം. ഇതിന് എല്ലാവരും സഹകരിക്കണം, മുഖ്യമന്ത്രി പറഞ്ഞു.

* ഗ്രീന്‍ സോണില്‍ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കില്ല. 
* സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു പേര്‍ മാത്രം.
* ഹോട്ട് സ്‌പോട്ടില്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ല. അല്ലാത്ത ഇടങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഇളവ് അനുവദിക്കും. 
* ഗ്രീന്‍ സോണില്‍ രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ കടകള്‍ പ്രവര്‍ത്തിക്കാം. 
* ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. * ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്‍ക്കും പാര്‍സല്‍ വിതരണം അനുവദിക്കും.
* ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈലുകള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ വച്ച് തുറക്കാം. 
* ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ടാക്സി, ഊബര്‍ ടാക്സി എന്നിവ അനുവദിക്കും.
* അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. 
* വൈകിട്ട് ഏഴര മുതല്‍ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് നിയന്ത്രണം.
* അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ് സോണിലും യാത്രക്കാര്‍ക്ക് പോകാം. 
* 65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ള കുട്ടികളും വീടുകളില്‍ കഴിയണം.
* കൃഷി, വ്യവസായ മേഖലകളില്‍ നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ തുടരും. 
* മലഞ്ചരക്ക് വ്യാപാര ശാലകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം.
* വാണിജ്യ-വ്യാവസായിക വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഫിക്സ്ഡ് ചാര്‍ജില്‍ പ്രഖ്യാപിച്ച ഇളവുകള്‍ സ്വകാര്യ ആശുപത്രിക്കും ബാധകമാക്കും.


Keywords: Kerala, Coronavirus, Covid 19, Restriction





COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,109,Cinema,1266,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,14,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,2712,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,1,Kerala,5077,Kochi.,2,Latest News,3,lifestyle,116,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,449,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,6,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,174,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,187,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6272,Solar Case,1,speaker,1,Sports,519,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,589,
ltr
item
VygaNews: ഇളവുകള്‍ക്കു നിയന്ത്രണം, ജനം കൂടിച്ചേരാന്‍ പാടില്ല, ഞായര്‍ പൂര്‍ണ അടച്ചിടല്‍, പൊതു ഗതാഗതമില്ല
ഇളവുകള്‍ക്കു നിയന്ത്രണം, ജനം കൂടിച്ചേരാന്‍ പാടില്ല, ഞായര്‍ പൂര്‍ണ അടച്ചിടല്‍, പൊതു ഗതാഗതമില്ല
https://1.bp.blogspot.com/-Rl2rpQ7vFRg/Xq1-dV-NepI/AAAAAAAArjY/BEaclmjyNH4UMs1GeG2ONCz9EL-b1aGhACLcBGAsYHQ/s640/corona19.png
https://1.bp.blogspot.com/-Rl2rpQ7vFRg/Xq1-dV-NepI/AAAAAAAArjY/BEaclmjyNH4UMs1GeG2ONCz9EL-b1aGhACLcBGAsYHQ/s72-c/corona19.png
VygaNews
http://www.vyganews.com/2020/05/kerala-imposes-strict-covid-restrictions.html
http://www.vyganews.com/
http://www.vyganews.com/
http://www.vyganews.com/2020/05/kerala-imposes-strict-covid-restrictions.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy