ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ലോക്ക് ഡൗണ്‍ നീട്ടുന്നതി...
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ലോക്ക് ഡൗണ്‍ നീട്ടുന്നതിനെതിരെയുള്ള വിയോജിപ്പ് പ്രകടമാക്കിയത്.
ഹോട്ട് സ്പോട്ടുകള്‍ ഐസൊലേറ്റ് ചെയ്ത ശേഷം മറ്റ് സ്ഥങ്ങളില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്ന രീതിയിലുള്ള സമീപനമായിരുന്നു സ്വീകരിക്കേണ്ടതെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത്.
ഹോട്ട് സ്പോട്ട് അല്ലാത്ത മേഖലകളെ കൂടി ഉള്‍പ്പെടുത്തി ലോക്ക് ഡൗണ്‍ നീട്ടുന്നത് രാജ്യത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും രാഹുല്‍ വിശദമാക്കുന്നു.
രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരും അതീവ ക്ലേശങ്ങള്‍ അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ദിവസ വേതനക്കാര്‍, കര്‍ഷകര്‍, കുടിയേറ്റതൊഴിലാളികള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ ഉടമകള്‍ എന്നിവരെല്ലാം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയുടെ മേയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നീട്ടുന്നു എന്നുള്ള പ്രഖ്യാപനത്തിന് മുന്‍പാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
Keywords: Rahul Gandhi, Lock down, Tweet, Hot spot

COMMENTS