ആടുജീവിതം ടീമിലെ രണ്ടു പേരെ ക്വാറന്റീന്‍ ചെയ്തു, ഇടവിട്ട് ഡോക്ടര്‍മാര്‍ സംഘത്തെ പരിശോധിക്കുന്നു, ജോര്‍ദാനിലെ മരുഭൂമിയില്‍ നിന്ന് പൃഥ്വിരാജിനെയും കൂട്ടരെയും തിരിച്ചെത്തിക്കുക ഭഗീരഥപ്രയത്‌നം

റോയ് പി തോമസ് കൊച്ചി : ജോര്‍ദാനിലെ മരുഭൂമിയില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്‌ളെസി എന്നിവരുള്‍പ്പെടെ 58 അംഗ സംഘത്തെ തിരിക...


റോയ് പി തോമസ്

കൊച്ചി : ജോര്‍ദാനിലെ മരുഭൂമിയില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്‌ളെസി എന്നിവരുള്‍പ്പെടെ 58 അംഗ സംഘത്തെ തിരികെ നാട്ടിലെത്തിക്കാന്‍ ഫിലിം ചേംബര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടി.

'ആടുജീവിതം' എന്ന സിനിമയുടെ ഷൂട്ടിംഗിനാണ് സംഘം ജോര്‍ദാനില്‍ എത്തിയത്. ഇവിടെ വാദിറം എന്ന മരുപ്രദേശത്തെ ഹോട്ടലിലാണ് സംഘമുള്ളത്.

ലോകം കോവിഡ് 19 ബാധയില്‍ വിഷമിക്കുമ്പോഴും ഒറ്റപ്പെട്ട മരുപ്രദേശമായതിനാല്‍ മറ്റു പ്രശ്‌നങ്ങളില്ലാതെ ഷൂട്ടിംഗ് നടത്തുകയായിരുന്നു. ഇതിനിടെ, സംഘത്തിലെ ഒരു ഒമാനി അഭിനേതാവിനും അദ്ദേഹത്തിന്റെ പരിഭാഷകനും കോവിഡ് ലക്ഷണങ്ങള്‍ കണ്ട് ഇരുവരെയും ക്വാറന്റെന്‍  ചെയ്തു. ഇതോടെയാണ് ജോര്‍ദാന്‍ സര്‍ക്കാര്‍ ഷൂട്ടിംഗ് അനുമതി റദ്ദാക്കിയത്.

ഇതിനിടെ, എല്ലാ വിമാന സര്‍വീസുകളും നിറുത്തിവയ്ക്കുകയും ജോര്‍ദാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ സംഘം വെട്ടിലാവുകയായിരുന്നു.

മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ചു ജോര്‍ദാനില്‍ സ്ഥിതി അതീവ ഗുരുതരമല്ല. എങ്കിലും 274 കൊറോണ കേസുകള്‍ ഇതുവരെ സ്ഥിരീകരിക്കുകയും അഞ്ചു പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

സംഘത്തിന്റെ വീസ കാലാവധി ഏപ്രില്‍ എട്ടിന് അവസാനിക്കും. സംവിധായകന്‍ ബ്ലെസി ഫിലിം ചേംബറിനും കേരള സര്‍ക്കാരിനും കത്തെഴുതുകുയും തങ്ങളുടെ സ്ഥിതിയെക്കുറിച്ചു പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ എഴുതുകയും ചെയ്തതോടെയാണ് സംഘത്തിന്റെ ദുരവസ്ഥ പുറത്തറിഞ്ഞത്.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണെന്നും ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുമെന്നും പൃഥ്വിരാജ് ഫേസ് ബുക്കില്‍ കുറിച്ചു.

ഏപ്രില്‍ രണ്ടാം വാരം വരെ വാദി റം മരുഭൂമിയിലെ ക്യാമ്പില്‍ താമസിച്ച് ചിത്രീകരണം നടത്താമെന്നായിരുന്നു കരുതിയിരുന്നത്.  അതുവരെയുള്ള ഭക്ഷണവും പക്കലുണ്ട്. അതു കഴിഞ്ഞും നിയന്ത്രണങ്ങള്‍ നീണ്ടാല്‍ എന്താവും സ്ഥിതിയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജനജീവിതം ഉടന്‍ സാധാരണ നിലയിലാകുമെന്ന് പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതായും പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാവര്‍ക്കും നമസ്‌ക്കാരം.ഈ ദുഷ്‌കരമായ സമയത്ത് എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. ജോര്‍ദാനില്‍ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം നിലവിലെ സാഹചര്യങ്ങള്‍ കാരണം മാര്‍ച്ച് 24ന് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ലൊക്കേഷനിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ അധികാരികള്‍ വാദി റം മരുഭൂമിയില്‍ സമ്പര്‍ക്കമില്ലാതെ സുരക്ഷിതമായി ഷൂട്ടിങ് തടരാന്‍ അനുമതി നല്‍കിയിരുന്നു.



നിര്‍ഭാഗ്യവശാല്‍, താമസിയാതെ, ജോര്‍ദാനില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിവന്നു. അതിന്റെ ഫലമായി ഏപ്രില്‍ 27 വരെ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദു ചെയ്യപ്പെട്ടു. തുടര്‍ന്ന്, ഞങ്ങളുടെ സംഘം വാദി റം മരുഭൂമിയിലെ ക്യാമ്പില്‍ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഉടനെയൊന്നും ഷൂട്ടിങ് പുനരാരംഭിക്കാന്‍ അനുമതി ലഭിക്കില്ലെന്നും അതിനാല്‍ കിട്ടുന്ന ആദ്യ അവസരത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുകയെന്നതാണ് നല്ലതെന്ന് അധികൃതര്‍ ഞങ്ങളെ അറിയിച്ചു.

ഏപ്രില്‍ രണ്ടാം വാരം വരെ വാദി റമില്‍ താമസിക്കാനും ചിത്രീകരിക്കാനുമായിരുന്നു പദ്ധതി. അതുവരെയുള്ള താമസ, ഭക്ഷണ കാര്യങ്ങളെല്ലാം തയാറാണ്. അതിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ച് ആശങ്കകളുണ്ട്. ഞങ്ങളുടെ ടീമില്‍ ഒരു ഡോക്ടര്‍ ഉണ്ട്. അദ്ദേഹം ഓരോ 72 മണിക്കൂറിലും ഓരോ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ നിയോഗിച്ച ജോര്‍ദാനിയന്‍ ഡോക്ടറുടെ പരിശോധനക്കും ഇടയ്ക്കിടെ വിധേയരാകുന്നുണ്ട്. ലോകമെമ്പാടുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍ 58 അംഗ സംഘത്തിന്റെ നാട്ടിലേക്കുള്ള മടക്കം ഇപ്പോള്‍ അധികാരികള്‍ക്ക് വിഷയമായിരിക്കില്ലെന്ന് പൂര്‍ണമായും മനസ്സിലാക്കുന്നു.

എന്നാല്‍, ബന്ധപ്പെട്ട എല്ലാവരേയും സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും വിവരങ്ങള്‍ പുതുക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്ന് കരുതുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നു. ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ, നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം ജനജീവിതം ഉടന്‍ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം. ചിയേഴ്‌സ്.

ഭക്ഷ്യക്ഷാമത്തെക്കുറിച്ചും അണുബാധയുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ചും ടീമിന് ആശങ്കയുണ്ടെന്ന് ബ്ലെസി അഭ്യര്‍ത്ഥനയില്‍ പറയുന്നു. ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ സംഘത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു.


Summary: The Film Chamber sought the help of the Central and State Governments to return the 58-member crew of the movie Adujeevitham, including actor Prithviraj and director Blessy, stranded in the deserts of Jordan. The group is housed in a desert hotel called Wadiram. Meantime, an Omani actor and his translator in the group has been quarantined with the symptoms of covid 19.

Keywords: The Film Chamber , Governments, Adujeevitham, Prithviraj, Director Blessy, Sranded, Jordan, Wadiram, Covid 19 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5053,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10997,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ആടുജീവിതം ടീമിലെ രണ്ടു പേരെ ക്വാറന്റീന്‍ ചെയ്തു, ഇടവിട്ട് ഡോക്ടര്‍മാര്‍ സംഘത്തെ പരിശോധിക്കുന്നു, ജോര്‍ദാനിലെ മരുഭൂമിയില്‍ നിന്ന് പൃഥ്വിരാജിനെയും കൂട്ടരെയും തിരിച്ചെത്തിക്കുക ഭഗീരഥപ്രയത്‌നം
ആടുജീവിതം ടീമിലെ രണ്ടു പേരെ ക്വാറന്റീന്‍ ചെയ്തു, ഇടവിട്ട് ഡോക്ടര്‍മാര്‍ സംഘത്തെ പരിശോധിക്കുന്നു, ജോര്‍ദാനിലെ മരുഭൂമിയില്‍ നിന്ന് പൃഥ്വിരാജിനെയും കൂട്ടരെയും തിരിച്ചെത്തിക്കുക ഭഗീരഥപ്രയത്‌നം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrm9581o9CZJ_L4H_VgFsdk1RgJ_XFEcZeH6DoLIMntlcX1RTS4zwktZrL_gu368-57DUR3l4U2tanSpC1DhqlDd-CnHfTcTz0Qr9tBQOFGaSmrNHB2Hd5DErWVfpfLygs1f3TVFU6AB0y/s640/adujeevitham_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrm9581o9CZJ_L4H_VgFsdk1RgJ_XFEcZeH6DoLIMntlcX1RTS4zwktZrL_gu368-57DUR3l4U2tanSpC1DhqlDd-CnHfTcTz0Qr9tBQOFGaSmrNHB2Hd5DErWVfpfLygs1f3TVFU6AB0y/s72-c/adujeevitham_vyganews.png
www.vyganews.com
https://www.vyganews.com/2020/04/prithviraj-and-director-blessy-stranded.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/prithviraj-and-director-blessy-stranded.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy