തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ആശുപത്രികള്‍ക്കു കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചത...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ആശുപത്രികള്‍ക്കു കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആദ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങളുള്ള സംസ്ഥാനമായി കേരളം മാറി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ അംഗീകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നല്‍കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
95 ശതമാനം പോയിന്റോടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, 93 ശതമാനം പോയിന്റോടെ തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യകേന്ദ്രം, 94 ശതമാനം പോയിന്റോടെ പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രം എന്നിവയാണ് പുതുതായി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് ലഭിച്ച കേന്ദ്രങ്ങള്‍. എന്‍.ക്യു.എ.എസ് അംഗീകാരത്തിന് മൂന്നു വര്‍ഷമാണ് കാലാവധി.
Keywords: Best PHC, Kerala, Health minister, India

COMMENTS