പ്രവാസി മലയാളികള്‍ക്ക് ഹെല്‍പ് ഡെസ്‌ക്, ടെലി മെഡിസിന്‍, വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ്, സൗജന്യ വിമാന ടിക്കറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിനിടെ നാട്ടില്‍ വരാനാവാതെ പല രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി മലയാളികള്‍ക്കായി കേരളം ഹെല്...



തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിനിടെ നാട്ടില്‍ വരാനാവാതെ പല രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി മലയാളികള്‍ക്കായി കേരളം ഹെല്‍പ് ഡെസ്‌കും ടെലി മെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തി.

മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് കോവിഡ് ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചു. നോര്‍ക്കയുടെ നേതൃത്വത്തില്‍ ആ രാജ്യങ്ങളിലെ സംഘടനകളും ഗ്രൂപ്പുകളും ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചത്. ഹെല്‍പ് ഡെസ്‌കുകളുമായി സഹകരിക്കണമെന്ന് അംബാസഡര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ലോകവ്യാപകമായി മലയാളികള്‍ കൊറോണ വൈറസ് ബാധിച്ചു മരിക്കുന്ന വാര്‍ത്തകള്‍ നിരന്തരം വരുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനം. പല രാജ്യങ്ങളിലും എന്തു ചെയ്യണമെന്നറിയാതെ പ്രവാസി സഹോദരങ്ങള്‍ നാട്ടിലേക്ക് വിളിക്കുകയാണെന്നും പിണറായി പറഞ്ഞു.

ഓണ്‍ലൈന്‍ വഴി പ്രവാസികള്‍ക്ക് മെഡിക്കല്‍ സേവനം ലഭ്യമാക്കാനായി ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തി. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുമായി ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ വീഡിയോ, ഓഡിയോ കോളിലൂടെ പ്രവാസികള്‍ക്ക് സംസാരിക്കാന്‍ അവസരം ഒരുക്കുകയാണ് ലക്ഷ്യം.

ഇതുകൂടാതെ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് നിവൃത്തി വരുത്താം. സര്‍ജറി, ഗൈനക്കോളജി, ഇഎന്‍ടി, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിസിന്‍ തുടങ്ങി മിക്കവാറും എല്ലാ മേഖലയിലുമുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.

ആറുമാസത്തില്‍ കുറയാതെ വിദേശത്ത് കഴിയുന്ന മലയാളികള്‍ക്ക്  രജിസ്‌ട്രേഷന്‍ കാര്‍ഡ് നല്കിയിട്ടുണ്ട്. വിദേശങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും കാര്‍ഡ് നോര്‍ക്ക റൂട്ട്‌സ് ഓവര്‍സീസ് സൗകര്യം വഴി ഏര്‍പ്പെടുത്തും.

ഇന്‍ഷുറന്‍സ് പരിരക്ഷയും വിമാനടിക്കറ്റും വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പാടാക്കും. വിദേശത്തുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഭാവിയില്‍ പഠിക്കാന്‍ പോകുന്നവരും രജിസറ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Summary: Kerala has set up a help desk and tele-medicine facility for expatriate Malayalees who have been trapped in several countries due to coronavirus spread.

Five Covid Help Desks have been started in abroad with the help of  NORKA. Chief Minister Pinarayi Vijayan said that the Ambassadors have been requested to cooperate with the help desks.

Tele-medicine system to provide medical services to expatriates online. The aim of this program is to provide a platform for expatriates to speak with leading doctors in Kerala on video and audio calls from 2 pm to 6 pm. Doctors from all fields of surgery, gynecology, ENT, orthopedics, and general medicine will be available.

Malayalees who have been abroad for not less than six months have been issued a registration card. Norka Roots Overseas facility will also provided these cards to Malayalee students studying abroad to avail free insurance coverage and air tickets.

Keywords: Kerala, Pravasi, NORKA, Pinarayi Vijayan, CPM, Malayalee students, Covid 19, Corona

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പ്രവാസി മലയാളികള്‍ക്ക് ഹെല്‍പ് ഡെസ്‌ക്, ടെലി മെഡിസിന്‍, വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ്, സൗജന്യ വിമാന ടിക്കറ്റ്: മുഖ്യമന്ത്രി
പ്രവാസി മലയാളികള്‍ക്ക് ഹെല്‍പ് ഡെസ്‌ക്, ടെലി മെഡിസിന്‍, വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ്, സൗജന്യ വിമാന ടിക്കറ്റ്: മുഖ്യമന്ത്രി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgef1a0aZ2h-_htAfsJ5gHLPLsPkqlsFI_FSAOuA57KddMJWHKu4SV0cfgzMlilcYe07nI_kCThA08D3im8s6jYAGRWPe0csqyJ83IAqjat5F6q-kHnMLHe3R5NtipbzUs_Jkwu_kCMnCC4/s640/norka+roots.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgef1a0aZ2h-_htAfsJ5gHLPLsPkqlsFI_FSAOuA57KddMJWHKu4SV0cfgzMlilcYe07nI_kCThA08D3im8s6jYAGRWPe0csqyJ83IAqjat5F6q-kHnMLHe3R5NtipbzUs_Jkwu_kCMnCC4/s72-c/norka+roots.png
www.vyganews.com
https://www.vyganews.com/2020/04/help-desk-and-tele-medicine-facility.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/help-desk-and-tele-medicine-facility.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy