ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഇന്ത്യക്കാര്‍ രോഗം ബാധിച്ചു മരിക്കുന്ന വാര്‍ത്തകളെത്തുന്നത് നാടിനു വേദനയായി. ന്യൂയോര്‍ക്ക് മെട്രോപൊ...
ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഇന്ത്യക്കാര്‍ രോഗം ബാധിച്ചു മരിക്കുന്ന വാര്‍ത്തകളെത്തുന്നത് നാടിനു വേദനയായി.
ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43) കൊറോണ വൈറസ് ബാധിച്ചു മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍ (85) ന്യൂജഴ്സിയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചു.
തൃശൂര്‍ മൂന്നുപീടിക തേപറമ്പില്‍ പരീത് (67) കോവിഡ് 19 ബാധിച്ചു ദുബായില്‍ മരിച്ചു. പാന്‍ക്രിയാസ്, കരള്‍ എന്നിവയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് കോവിഡ് 19 കൂടിബാധിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബം ദുബായില്‍ നിരീക്ഷണത്തിലാണ്.
മുംബയില്‍ സാക്കിനാക്കയില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി അശോകന് (60)ണ് മുംബയില്‍ മരിച്ചു. പനി ബാധിച്ചു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മരണം. മരണശേഷം ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലാക്കി. സാക്കിനാക്കയില്‍ വര്‍ക്ഷോപ്പ് ഉടമയാണ് അശോകന്.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് ഗീത രാംജി (50) കോവിഡ് 19 ബാധിച്ച് മരിച്ചു. ഡര്‍ബനിലെ ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എസ്എഎംആര്സി) ഓഫീസിലെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും എച്ച്ഐവി പ്രിവന്‍ഷന്‍ റിസര്‍ച്ച് യൂണിറ്റിന്റെ മേധാവിയുമായിരുന്നു.
അടുത്തിടെ നടത്തിയ ലണ്ടന്‍ യാത്രയ്ക്കിടെയാണ് രോഗബാധിതയായതെന്നു കരുതുന്നു.
Keywords: NRI, Kerala, Indians, Durban, New York
COMMENTS