തിരുവനന്തപുരം: അമിത ദ്യാസക്തിയുള്ളവര്ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ ബെവ്കോ വഴി മദ്യം വിതരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോ...
തിരുവനന്തപുരം: അമിത ദ്യാസക്തിയുള്ളവര്ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ ബെവ്കോ വഴി മദ്യം വിതരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേയ്ക്കാണ് സ്റ്റേ.
മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒഎയും കോണ്‍ഗ്രസ് നേതാവും തൃശൂര്‍ എംപിയുമായ ടി.എന്‍ പ്രതാപനും നല്കിയ ഹര്‍ജി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിഗണിച്ചാണ് കോടതി ഉത്തരവു പുറപ്പെടുവിച്ചത്.
സര്‍ക്കാര്‍ ഡോക്ടറാകണ്ടെന്നും മദ്യം കുറിച്ച് നല്‍കുന്നത് കേട്ടുകേഴ്വിയില്ലാത്ത കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ലോക്ക് ഡൗണ്‍ വന്നതോടെ സിവില്‍ സപ്ളൈസ് ഔട്ട്ലെറ്റുകളഉം അടച്ചിട്ടതോടെ സംസ്ഥാനത്ത് മദ്യാസക്തരുടെ ആത്മഹത്യകള്‍ വര്‍ദ്ധിച്ചതോടെയാണ് ഡോക്ടര്‍മാരോട് കുറിപ്പടി നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടത്.
മദ്യം കിട്ടാതെ രോഗലക്ഷണം കാണിക്കുന്ന നിരവധി പേര് സംസ്ഥാനത്തുണ്ട്. ഈ സമയത്ത് എല്ലാവരെയും ചികിത്സക്ക് കൊണ്ടുപോകാനുള്ള സൗകര്യം കേരളത്തിലില്ല. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നു സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു.
മദ്യാസക്തര്‍ക്ക് മദ്യം നല്കുന്നു എന്നതിനപ്പുറം എന്താണ് പറയാനുള്ളതെന്നു കോടതി ചോദിച്ചു. മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളില്‍ പോലും ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
കുറിപ്പടി എഴുതാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു. ഒരു ഡോക്ടറും മദ്യം കുറിപ്പടിയില്‍ എഴുതില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് സര്‍ക്കാര്‍ ഉത്തരവിന് എന്തു പ്രസക്തിയെന്നു കോടതി ചോദിച്ചു. തുടര്‍ന്നാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
The Kerala High Court has stayed the state government's order to supply alcohol on the prescription of doctors. The court issued the order after considering petitions filed by the KGMOA and Congress leader TN Prathapan through video conferencing. The court pointed out that it is unheard of to give alcohol on doctor's prescription.
Keywords: Kerala, High Court, KGMOA, Congress leader TN Prathapan, Liquor,Civil supplies, Lockdown
COMMENTS