കോഴിക്കോട്: സ്ഥിരം മദ്യപിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പാക്കണമെന്ന ലൂത്ത് ലീഗ് നേതാവിന്റെ നിലപാടില്‍ വെട്ടിലായി മുസ്ലീം ലീഗ്....
കോഴിക്കോട്: സ്ഥിരം മദ്യപിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പാക്കണമെന്ന ലൂത്ത് ലീഗ് നേതാവിന്റെ നിലപാടില്‍ വെട്ടിലായി മുസ്ലീം ലീഗ്. യുവനേതാവിന്റെ പ്രസ്താവന തള്ളിയ ലീഗ് അച്ചടക്ക നടപടിയും സ്വീകരിച്ചു.
റേഷന്‍ കടകള്‍ വഴി മദ്യം നല്‍കണമെന്ന യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഗുലാം ഹസന് ആലംഗീറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പാര്‍ട്ടി നേതൃത്വം ഇതിനെതിരെ ഉടന്‍ രംഗത്തെത്തുകയും ചെയ്തു.
പാര്‍ട്ടിയുടെ നിലപാടല്ലെന്നും സാമൂഹിക മാധ്യമം വഴി സംഘടനാ വിരുദ്ധ നിലപാട് പ്രസിദ്ധീകരിച്ചതിന് ലൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ഗുലാം ഹസനെ നീക്കിയതായും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് പിന്നീട് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വിവാദമായതോടെ ഗുലാം ഹസന് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. മദ്യത്തെ മഹത്വവല്ക്കരിക്കുകയായിരുന്നില്ലെന്നും മദ്യം പെട്ടെന്നു നിര്‍ത്തുന്നതു കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയതെന്നും ഗുലാം പിന്നീട് വിശദീകരിച്ചു.
Keywords: Kerala, Politics, Youth League, Leader

COMMENTS