കൊച്ചി: കൊറോണ വൈറസ് പടരുന്നതിനാല്‍ കേരളത്തില്‍ പൊതു പരിപാടികള്‍ വിലക്കിയിരിക്കെ, ബിഗ് ബോസ് ടിവി ഷോയില്‍ നിന്നു പുറത്തായ രജിത് കുമാറിന് ...
കൊച്ചി: കൊറോണ വൈറസ് പടരുന്നതിനാല്‍ കേരളത്തില്‍ പൊതു പരിപാടികള്‍ വിലക്കിയിരിക്കെ, ബിഗ് ബോസ് ടിവി ഷോയില്‍ നിന്നു പുറത്തായ രജിത് കുമാറിന് ആരാധകരുടെ സ്വീകരണം.
കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ സ്വീകരണത്തിന്റെ പേരില്‍ രജിത് കുമാറിനും പേരറിയാവുന്ന നാലു പേര്‍ക്കും കണ്ടാലറിയാവുന്ന 74 പേര്‍ക്കുമെതിരേ പൊലീസ് കേസെടുത്തു.
രജിത് കുമാറും അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് വിമാനത്താവള പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ മലയാളിയെ നാണിപ്പിക്കുന്നതാണെന്ന് എറണാകുളം കളക്ടര്‍ പറഞ്ഞു.
രജിത് കുമാറിനെ സ്വീകരിക്കാന്‍ വലിയ ജനക്കൂട്ടമാണ് വിമാനത്താവള പരിസരത്ത് സംഘടിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രജിത് കുമാര്‍ കൊച്ചിയിലെത്തിയത്. ഇദ്ദേഹം എത്തുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടം നേരത്തേ തന്നെ വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിക്കേണ്ടിവന്നു.
ഇതേസമയം, രജിത് കുമാറിന് ഇന്ന് ആറ്റിങ്ങലില്‍ സ്വീകരണം നല്കുമെന്നു സോഷ്യല്‍ മീഡിയിയല്‍ പ്രചാരണമുണ്ട്. കൊറോണ ഭീതി നിലനില്‍ക്കെ, ഇത്തരം സ്വീകരണ പരിപാടികള്‍ സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
COMMENTS