സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് ബാധ കേരളത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ കേരളത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.
സെക്ഷന്‍ ഓഫീസര്‍ക്ക് താഴെയുള്ള തസ്തികയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്കെത്തിയാല്‍ മതിയെന്നു ഔദ്യോഗിക തീരുമാനം.
ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. മാര്‍ച്ച് 31 വരെ ശനിയാഴ്ച ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 70 ശതമാനത്തോളം ജീവനക്കാര്‍ക്ക് നിയന്ത്രണം ബാധകമായിരിക്കും. കാസര്‍കോട്ടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിടും. സംസ്ഥാന വ്യാപകമായി സ്കൂള്‍ അദ്ധ്യാപകര്‍ നാളെ മുതല്‍ സ്കൂളില്‍ വരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
* ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമലയിലും നാളെ മുതല്‍ ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
* ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജ, ചോറൂണ്, വിവാഹം എന്നീ ചടങ്ങുകള്‍ നാളെ മുതല്‍ നടത്തില്ല.
* ശബരിമല ഉത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തും, ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ല.
*പ്രധാനമന്ത്രി പ്രഖ്യാപിച്ച 'ജനത കര്‍ഫ്യു'വിനോട് കേരള സര്‍ക്കാര്‍ സഹകരിക്കും.
Keywords: Kerala, Covid 19, Coronavirus
COMMENTS