ന്യൂഡൽഹി : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൊള്ളലാഭം എടുക്കുന്നത് തടയുന്നതിനായി മാസ്കിനും സാനിറ്റൈസറിനും വില നിശ്ചയിച്ച് കേന്ദ്ര ഭക്ഷ്യ...
ന്യൂഡൽഹി : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൊള്ളലാഭം എടുക്കുന്നത് തടയുന്നതിനായി മാസ്കിനും സാനിറ്റൈസറിനും വില നിശ്ചയിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
ഇതനുസരിച്ച് രണ്ട് പ്ളൈ ഉള്ള മാസ്കിന് എട്ടു രൂപയും മൂന്ന് പ്ളൈ ഉള്ള മാസ്കിന് 10 രൂപയുമാണ് പരമാവധി ഈടാക്കുന്ന വില.
200 മില്ലിഗ്രാം സാനിറ്റൈസറിന് 100 രൂപയിൽ കൂടുതൽ വില ഈടാക്കിയാൽ നടപടി ഉണ്ടാകും എന്നും ഉത്തരവിൽ പറയുന്നു. ജൂൺ 30 വരെ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാവും.
Keywords: Covid 19, Mask, Sanitizer
COMMENTS