തിരുവനന്തപുരം: കൊറോണ ബാധിതനായി പോത്തന്‍കോട് സ്വദേശി മരിച്ച സാഹചര്യത്തില്‍, പഞ്ചായത്തിലെയും രണ്ടു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളും പ...
തിരുവനന്തപുരം: കൊറോണ ബാധിതനായി പോത്തന്‍കോട് സ്വദേശി മരിച്ച സാഹചര്യത്തില്‍, പഞ്ചായത്തിലെയും രണ്ടു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളും പൂര്‍ണ്ണമായും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം.
മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാഴ്ചയാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്.
മരിച്ച അബ്ദുള്‍ അസീസുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെല്ലാം ഐസൊലേഷനിലാണെന്നും ഇനിയാരെങ്കിലും ഉണ്ടെങ്കില്‍ 1077 എന്ന ഹെല്പ് ലൈന്‍ നമ്പരില്‍ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. കൊറോണ ബാധിത വിദേശ രാജ്യങ്ങളില്‍ നിന്നു നാട്ടിലെത്തിയിട്ടുള്ളവരെല്ലാം സ്വമേധയാ 1077 നമ്പരില്‍ നിളിച്ച് പരിശോധനയ്ക്കു വിധേയരാകണം. മരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതും അറിയിക്കണം.
പോത്തന്‍കോടിന്റെ സമീപ പ്രദേശങ്ങളായ അണ്ടൂര്‍കോണം പഞ്ചായത്തിലെ പ്രദേശങ്ങള്‍, കാട്ടായിക്കോണം കോര്പ്പറേഷന് ഡിവിഷന്റെ അരിയോട്ടുകോണം, മേല മുക്ക് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ക്വാറന്റൈനില്‍ പ്രവേശിക്കണം.
സമൂഹ വ്യാപനത്തെപ്പറ്റി ആശങ്കയില്ലെന്നും പ്രദേശത്തെ എല്ലാവരുടെയും പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.
Keywords: Pothencod, Village, Corona, Covid 19, Death

COMMENTS