തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി ഉടന്‍ നിയമിക്കുമെന്ന് ആരോഗ്യ ...
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി ഉടന്‍ നിയമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.
പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്നാണ് ഇവര്‍ക്കു നിയമനം നല്‍കുന്നത്. എല്ലാവര്ക്കും അഡൈ്വസ് മെമ്മോ നല്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെ കൗണ്‍സലിംഗ് നല്കി ഒറ്റ ദിവസം കൊണ്ട് ഇവരെ നിയമിക്കും. പാരമെഡിക്കല്‍ വിഭാഗക്കാരേയും അടിയന്തരമായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തില്‍ 6,000ത്തോളം ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാണ്. 21,866 പേരെ ഒരേസമയം താമസിപ്പിക്കാന്‍ കഴിയുന്ന കൊറോണ കെയര്‍ സെന്ററുകളും കണ്ടെത്തിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Kerala, Covid, Doctors, KK Shylaja
COMMENTS