തിരുവനന്തപുരം: ലോക് ഡൗണ്‍ ലംഘിച്ച് ഒന്നില്‍ കൂടുതല്‍ തവണ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് രജിസ്ട്രേഷന് റദ്ദാക്കാന്‍ പൊലീസിനു ...
തിരുവനന്തപുരം: ലോക് ഡൗണ്‍ ലംഘിച്ച് ഒന്നില്‍ കൂടുതല്‍ തവണ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് രജിസ്ട്രേഷന് റദ്ദാക്കാന്‍ പൊലീസിനു നിര്‍ദ്ദേശം.
ഇതു കൂടാതെ വാഹനം 21 ദിവസത്തേയ്ക്കു പിചിച്ചെടുക്കാനും വേണ്ടിവന്നാല്‍ യാത്രികരെ അറസ്റ്റു ചെയ്യാനു ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനം അടച്ച ശേഷം സ്വകാര്യവാഹനങ്ങള്‍ ധാരാളമായി നിരത്തിലിറങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി.
വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവരെ് അറസ്റ്റുചെയ്യും. ഓട്ടോ, ടാക്സി എന്നിവ അവശ്യ ഘട്ടത്തില്‍ മാത്രമേ സര്‍വീസ് നടത്താവൂ. ഈ വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരു മുതിര്‍ന്ന യാത്രക്കാരനെ മാത്രമേ അനുവദിക്കൂ.
അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കുന്ന വാഹനങ്ങള്‍ തടയില്ല.
COMMENTS