സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: മദ്ധ്യപ്രദേശില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നതില് കുപിതനായി നടന്ന ജ്യേ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: മദ്ധ്യപ്രദേശില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നതില് കുപിതനായി നടന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് കൊടുത്തുകൊണ്ട് ബിജെപിയിലേക്ക് ചേക്കേറുന്നു. മദ്ധ്യപ്രദേശിലെ 14 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും രാജി സമര്‍പ്പിച്ചതോടെ, കോണ്‍ഗ്രസ് നയിക്കുന്ന കമല്‍നാഥ് സര്‍ക്കാരും വീഴുകയാണ്.
സിന്ധ്യക്കൊപ്പമുള്ള എംഎല്‍എമാര്‍ ബംഗളൂരുവിലെ അജ്ഞാതകേന്ദ്രത്തിലാണ്. ഇവരെ ബന്ധപ്പെടാന്‍ ഇതുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114ഉം ബിജെപിക്ക് 107 ഉം എംഎല്‍എമാരാണുള്ളത്. നാല് സ്വതന്ത്രരുടെയും രണ്ട് ബിഎസ്പി അംഗങ്ങളുടെയും ഒരു എസ്പി അംഗത്തിന്റെയും പിന്തുണയിലാണ് കമല്‍നാഥ് സര്‍ക്കാര്‍ നിലനിന്നത്.
പ്രധാനമന്ത്രി മോഡിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും കണ്ട സിന്ധ്യയ്ക്ക് ബി.ജെ.പി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായാണ് അറിയുന്നത്. ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തുകയാണ്.
സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സിന്ധ്യയെ തിരികെ കൊണ്ടുവരുന്നതിനായി കെ.സി വേണുഗോപാല്‍ സോണിയാ ഗാന്ധിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തനിക്കു സീറ്റ് നല്‍കുകയോ മദ്ധ്യപ്രദേശ് പിസിസി അദ്ധ്യക്ഷനാക്കുകയോ വേണമെന്ന് സിന്ധ്യ കോണ്‍ഗ്രസിന് മുന്നില്‍ നിബന്ധന വച്ചിരുന്നു. കോണ്‍ഗ്രസ് നേൃത്വം ഇതു ഗൗരവമായെടുത്തിരുന്നില്ല.
ഇതോടെയാണ് ജ്യോതിരാദിത്യ രാജിയിലേക്കു പോയത്. വൈകി അനുനയ ശ്രമവുമായി കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിന്ധ്യ പിടികൊടുത്തില്ല. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിജയത്തിലെത്തിച്ചതിനു പിന്നില്‍ സിന്ധ്യയ്ക്കു വലിയ പങ്കുണ്ടായിരുന്നു.
മുഖ്യമന്ത്രിയാകാന്‍ സിന്ധ്യയ്ക്കു മോഹമുണ്ടായിരുന്നു. എന്നാല്‍, 23 എം.എല്‍.എമാരുടെ മാത്രം പിന്തുണയുള്ളതിനാല്‍ മോഹം സഫലമായില്ല. പകരം കമല്‍നാഥ് മുഖ്യമന്ത്രിയായി. കമല്‍നാഥിനു തന്നെ കോണ്‍ഗ്രസ് ഘടകത്തിന്റെ നിയന്ത്രണവും കൊടുത്തതോടെ, സിന്ധ്യയുമായി തുറന്നപോരിലായിരുന്നു. സിന്ധ്യയെ എഐസിസി ജനറല്‍ സെക്രട്ടറിയായി രാഹുല്‍ ഗാന്ധി നിയമിച്ചിരുന്നെങ്കിലും അദ്ദേഹം തൃപ്തനായിരുന്നില്ല.
രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനായിരുന്ന സിന്ധ്യ, മുന്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശിലെ ജനകീയ കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്. ജ്യോതിരാദിത്യയുടെ അച്ഛന്റെ സഹോദരി വസുന്ധര രാജ സിന്ധ്യ മദ്ധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രിയായിരുന്നു.
Summary: Jyotiraditya Scindia, former union minister and four-time parliamentarian, resigned from the Congress on Tuesday through a letter dated March 9. He posted his resignation on Twitter minutes after he met Prime Minister Narendra Modi and union home minister Amit Shah and capped weeks and months of speculation about his future plans.
Keywords: Jyotiraditya Scindia, Congres, Prime Minister Narendra Modi , Amit Shah, Madhyapradesh, Kamalnath, BJP
COMMENTS