തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ജനങ്ങള്‍ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നു കളക്ടര്‍ പറഞ്ഞതായുള്ള...
തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ജനങ്ങള്‍ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നു കളക്ടര്‍ പറഞ്ഞതായുള്ള പ്രചാരണം ശരിയല്ലെന്നു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.
ജനം പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നല്ലെന്നും ആള്‍ക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചതെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ അറിയിപ്പില്‍ പറയുന്നു.
അമിത ഭീതിയുണ്ടാക്കുന്ന വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും വര്‍ക്കലയിലെത്തിയ ഇറ്റാലിയന്‍ പൗരന് പലസ്ഥലത്തും കറങ്ങിയതായി വിവരം കിട്ടുകയും ചെയ്ത പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് ആളുകള്‍ ആവശ്യത്തിനുമാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇത് ജനം പുറത്തിറങ്ങാനേ പാടില്ലെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.
ഇതേസമയം, മുന്‍കരുതലെന്ന നിലയില്‍ തിരുവനന്തപുരത്തെ മാളുകളും ബ്യൂട്ടിപാര്‍ലറുകള്‍, ജിം തുടങ്ങിയ പ്രവര്ത്തിപ്പിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ബീച്ചുകളിലും ജനത്തെ നിയന്ത്രിക്കും.
വര്‍ക്കലയില്‍ ജാഗ്രത കൂട്ടിയിട്ടുണ്ട്. ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തിവയ്ക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
കോവിഡ് 19 ബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന് കഴിഞ്ഞ മാസം 27നാണ് ഡല്‍ഹി വഴി തിരുവനന്തപുരത്തു വന്നത്. ഇയാള്‍ ആഭ്യന്തര വിമാന സര്‍വ്വീസില്‍ വന്നതിനാല്‍ കണ്ടെത്താനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാളുടെ കൂടെയുള്ളവരെ ഇതുവരെയും കണ്ടെത്താനായില്ല.
ഇയാള്‍ക്ക് ഈ മാസം പത്തിനാണ് രോഗലക്ഷണം കണ്ടത്. ഓട്ടോററിക്ഷയിലാണ് ഇയാള്‍ ആശുപത്രിയില്‍ പോയത്. ഉത്സവത്തിനും ഇയാള്‍ പോയതായി വിവരം കിട്ടി. ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കുക വെല്ലുവിളിയായിരിക്കുകയാണ്.
COMMENTS