തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ സംസ്ഥാനത്ത് ചികിത്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി.
അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
കണ്ണൂര്‍ ജില്ല-9
കാസര്‍കോട്-3
മലപ്പുറം-3
തൃശൂര്‍-2
ഇടുക്കി-1
വയനാട്-1
എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന മൂന്ന് കണ്ണൂര്‍ സ്വദേശികളെയും രണ്ട് വിദേശ പൗരന്മാരെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. പത്തനംതിട്ടയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവാണ്. കൊറോണ ബാധിച്ച ശ്രീചിത്രയിലെ ഡോക്ടര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1.20 ലക്ഷം കടന്നു. ഇതില്‍ 101402 പേര് വീടുകളിലും 601 പേര് ആശുപത്രികളിലുമാണുള്ളത്. ഇന്ന് 136 പേരെ ആശുപത്രിയിലാക്കി. 5342 സാമ്പിളുകള്‍ അയച്ചതില്‍ 3768 എണ്ണം രോഗബാധ ഇല്ലെന്നുറപ്പാക്കി.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊറോണ പ്രതിരോധ പാക്കേജിനെ കേരളം സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
* കൊറോണ രോഗഭീഷണി എത്ര കടുത്തതായിരുന്നാലും നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണ്.
* 47 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനമാരംഭിച്ചു.
* റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ആധാര്‍ നമ്പര്‍ പരിശോധിച്ച് സൗജന്യ ഭക്ഷ്യധാന്യം നല്‍കും.
* സംസ്ഥാനത്ത് ബേക്കറികള്‍ തുറക്കാം.
* അവശ്യ സാധനങ്ങള്‍ വില കൂട്ടി വില്‍ക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല.
* ക്ഷേമ പെന്‍ഷനുകള്‍ നാളെ മുതല്‍ നല്‍കും.
* 22 മുതല്‍ 40 വരെ പ്രായമുള്ള യുവാക്കളുടെ സന്നദ്ധ സേന രൂപീകരിക്കും.
* സ്വര്‍ണ വായ്പാ തിരിച്ചടവിനുള്ള സമയം കൂട്ടി.
* അതിഥി തൊഴിലാളികളെ താമസസ്ഥലത്തുനിന്ന് ഇറക്കിവിടാന്‍ പാടില്ല. ഇവര്‍ക്ക് താമസം, ഭക്ഷണം, വൈദ്യസഹായം എന്നിവ ഉറപ്പുവരുത്തും.
Press meet on #COVID-19. Live from Government Secretariat. https://t.co/Eyh8HGC0NC
— Pinarayi Vijayan (@vijayanpinarayi) March 26, 2020
Keywords: Corona Virus, Pinarayi Vijayan, KK Shylaja, Covid 19
COMMENTS