ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും കശ്മീര്‍ ഭരണകൂടത്തിനും സു...
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും കശ്മീര്‍ ഭരണകൂടത്തിനും സുപ്രീംകോടതി നോട്ടീസ്. ഒമര്‍ അബ്ദുള്ളയുടെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജി മാര്‍ച്ച് രണ്ടിന് വീണ്ടും പരിഗണിക്കും.
കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കളെ തടങ്കലിലാക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഒമര്‍ അബ്ദുള്ളയുടെയും മെഹബൂബ മുഫ്തിയുടെയും പേരില്‍ പൊതുസുരക്ഷാ നിയമവും ചുമത്തിയിരുന്നു. ഇതിനെതിരെയാണ് ഒമര്‍ അബ്ദുള്ളയുടെ സഹോദരി സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: Supreme court, Omar Abdullah, Plea, Notice

COMMENTS