ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് ഉച്ചയ്ക്ക് 11.40 ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് അന്താ...
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് ഉച്ചയ്ക്ക് 11.40 ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ട്രംപ് എത്തുന്നത്.
ട്രംപിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മകളുടെ ഭര്‍ത്താവ് ജാരേദ് കുഷ്നെര്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ട്രംപിനൊപ്പം ഉണ്ടാകും.
ഇന്ത്യ സന്ദര്‍ശിക്കുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റായശേഷം ആദ്യമായാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ട്രംപ് വരുന്നത്.
വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയര്‍ ബിജല്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് ട്രംപിനെ സ്വീകരിക്കും. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.
അതിനുശേഷം 22 കിലോമീറ്റര്‍ റോഡ് ഷോയില്‍ ട്രംപും മോഡിയും പങ്കെടുക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള സന്ദര്‍ശനം ലോകം ഉറ്റുനോക്കുകയാണ്.
Keywords: American president Donald Trump, Narendra Modi, Today, India visit

COMMENTS