തിരുവനന്തപുരം: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നിയമക്കുരുക്കുകളില്‍ പെടുത്തി നീട്ടുന്നതിനെതിരേ നടി ഷീല രംഗത്ത്. ഒരു ദിനപത്രത്തിന് അ...
തിരുവനന്തപുരം: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നിയമക്കുരുക്കുകളില്‍ പെടുത്തി നീട്ടുന്നതിനെതിരേ നടി ഷീല രംഗത്ത്.
ഒരു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഷീല തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.
പ്രതികളുടെ വധശിക്ഷ നിയമക്കുരുക്കില്‍ പെടുത്തി നീട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. ക്രൂരമായ മാനഭംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച പെണ്‍കുട്ടിയോടും അവളുടെ കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണിത്.
പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നു. പരമോന്നത നീതിപീഠം അതു ശരിവച്ചിട്ടും ശിക്ഷ നീട്ടാനുള്ള ശ്രമങ്ങളാണ് പിന്നണിയില്‍ നടക്കുന്നത്, ഷീല പറഞ്ഞു.
കോവളത്ത് ആയുര്‍വേദ ചികിത്സ കഴിഞ്ഞു മടങ്ങവേയാണ് ഷീല തന്റെ നിലപാട് വ്യക്തമാക്കിയത്.
Keywords: Nirbhaya Case, Actress Sheela, Crime
COMMENTS