വുഹാന്‍: ചൈനയെ വിറപ്പിക്കുന്ന കൊറോണ വൈറസ് ബാധ മറ്റു രാജ്യങ്ങളിലേക്കും പടരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘട ആഗോള പൊതുജനാരോഗ്യ അടിയന്തര...
വുഹാന്‍: ചൈനയെ വിറപ്പിക്കുന്ന കൊറോണ വൈറസ് ബാധ മറ്റു രാജ്യങ്ങളിലേക്കും പടരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘട ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ആരോഗ്യ പ്രതിസന്ധികളെക്കുറിച്ചുള്ള അടിയന്തര സമിതി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെങ്കിലും ചൈനയിലേക്കും തിരിച്ചുമുള്ള വ്യാപാരത്തിനും യാത്രകള്‍ക്കും നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഡബ്ല്യുഎച്ച്ഒ ശുപാര്‍ശ ചെയ്തിട്ടില്ല.
ദുര്‍ബലമായ പൊതുജനാരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളില്‍ വൈറസ് പെട്ടെന്നു പടര്‍ന്നുപിടിച്ചേക്കാമെന്നു മുന്നറിയിപ്പില്‍ പറയുന്നു.
ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഡിസംബര്‍ ആദ്യമാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
''ഏതാനും ആഴ്ചകളായി ലോകം ഒരു അജ്ഞാത രോഗകാരിയുടെ ആവിര്‍ഭാവത്തിന് സാക്ഷ്യം വഹിച്ചു, അതിന്റെ വ്യാപനം സങ്കല്പാതീതമാണ്,'' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
വൈറസ് ബാധയെ തടയുന്നതിനു ചൈന കൈക്കൊണ്ട നടപടികളെയും അതിന്റെ സുതാര്യതയെയും അദ്ദേഹം അഭിനന്ദിച്ചു.
ആഗോളതലത്തില്‍ 6,065 കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
24 മണിക്കൂറിനുള്ളില്‍, വൈറസ് വ്യാപനം 8,200 ആയെന്നു ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ സിസ്റ്റമാറ്റിക് ട്രാക്കിംഗ് സിസ്റ്റം വ്യക്തമാക്കുന്നു.
Summary: The Wuhan coronavirus is now a global public health emergency, the World Health Organization’s (WHO) emergency committee on health crises said on Thursday.

Keywords: The Wuhan coronavirus, Global public health emergency, World Health Organization, WHO, China,
COMMENTS