തിരുവനന്തപുരം: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചു മരിച്ച ചങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കള...
തിരുവനന്തപുരം: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചു മരിച്ച ചങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.
ഇന്നു വെളുപ്പിന് ഒരു മണിയോടെ ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോവുകയും അവിടെനിന്നു രാവിലെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ അഞ്ച് ആംബുലന്‍സുകളില്‍ വിലാപയാത്രയായിട്ടാണ് ചേങ്കോട്ടുകോണത്തേയ്ക്കു കൊണ്ടുപോയത്.
ഇവര്‍ക്കൊപ്പം യാത്രപോയ കോഴിക്കോട് സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന് വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കാരം നടത്തും.
നേപ്പാളിലെ റിസോര്‍ട്ടില്‍ ഹീറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് എട്ടുപേരും മരിച്ചത്. എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങാന്‍ കിടന്നത്.
രാവിലെ എട്ട് മണിയോടെ ചേങ്കോട്ടുകോണം അച്ചന്‍കോയിക്കല്‍ രോഹിണി ഭവനില്‍ മൃതദേഹങ്ങള്‍ എത്തിച്ചപ്പോള്‍ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നത്.
രാവിലെ 10 മണിയോടെ വീട്ടുവളപ്പില്‍ സംസ്്കരിക്കും. പൊതുദര്‍ശനത്തിനുവെച്ച ശേഷം ഒമ്പതോടെ സംസ്കാരച്ചടങ്ങുകള്‍ ആരംഭിക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു.
സഹോദരങ്ങളായ മൂന്ന് കുട്ടികളുടെയും മൃതദേഹം മൂന്ന് പെട്ടികളിലാക്കി ഒരേ കുഴിമാടത്തില്‍ സംസ്കരിക്കും. അതിനടുത്തായി ഇടതുഭാഗത്ത് പ്രവീണിന്റെയും വലതുവശത്ത് ശരണ്യയുടെയും മൃതദേഹം ദഹിപ്പിക്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.
ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ രണ്ട് വയസ്സുള്ള മകന് ആരവ് മരണാന്തര കര്‍മങ്ങള്‍ ചെയ്യും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്, മേയര്‍ കെ. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.
Keywords: Nepal, Heater Tragedy, Room Heater, Praveen Kumar Nair, Saranya, Nepal Tourists
COMMENTS