അഭിനന്ദ് ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഉത്തരവ് നൽകിയാൽ ആ നിമിഷം അധിനിവേശ കശ്മീർ പാകിസ്ഥാനിൽ നിന്ന് തിരികെ പിടിക്കാൻ സൈന്യം സജ്ജമാണെന്ന് കര...
അഭിനന്ദ്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഉത്തരവ് നൽകിയാൽ ആ നിമിഷം അധിനിവേശ കശ്മീർ പാകിസ്ഥാനിൽ നിന്ന് തിരികെ പിടിക്കാൻ സൈന്യം സജ്ജമാണെന്ന് കരസേനാമേധാവി എം എം നരവാനെ.
രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവുകൾക്ക് അനുസരിച്ചായിരിക്കും സൈന്യം പ്രവർത്തിക്കുക. രാഷ്ട്രീയ നേതൃത്വം നൽകുന്ന ഉത്തരവ് പാലിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. അത്തരത്തിലൊരു ഉത്തരവ് ലഭിച്ചാലുടൻ തന്നെ അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാകാൻ സേന സമ്പൂർണ്ണ സജ്ജമാണ്.
വടക്കൻ അതിർത്തിയിൽ ചൈന സൈനിക സന്നാഹങ്ങളും നീക്കങ്ങളും ശക്തമാക്കുന്ന പശ്ചാത്തലത്തിൽ ആ മേഖലയിൽ നമ്മുടെ സൈന്യം അതീവ ജാഗ്രതയിലാണ്. ഭാവിയിലെ യുദ്ധങ്ങൾക്കായി സൈന്യത്തെ സജ്ജമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും നരമാനെ പറഞ്ഞു
സേനാ മേധാവിയുടെ വാക്കുകൾ കൗതുകപൂർവമാണ് സൈനിക കാര്യ വിദഗ്ധർ വിലയിരുത്തുന്നത്.
അധിനിവേശ കശ്മീർ തിരിച്ചുപിടിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നേരത്തെ പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിൽ ഇതിൽ സേനാ മേധാവിയുടെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. അധിനിവേശ കശ്മീർ കേന്ദ്രമാക്കിയാണ് പാകിസ്ഥാൻ ആഗോളതലത്തിൽ ഭീകരത വളർത്തുന്നത്.
ഭീകര പരിശീലന കേന്ദ്രങ്ങൾ മിക്കതും അധിനിവേശ കശ്മീരിലാണുള്ളത്. ഈ മേഖല ഇന്ത്യയുടെ ഭാഗമാകുന്നതോടുകൂടി ലോകത്താകമാനമുള്ള ഭീകരപ്രവർത്തനത്തിന് വലിയൊരളവ് കുറവ് വരും.
അതുകൊണ്ടുതന്നെ മിക്ക രാഷ്ട്രങ്ങൾക്കും അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാകുന്നതിനോട് യോജിപ്പാണ്. അധിനിവേശ കശ്മീർ എന്നായാലും ഇന്ത്യ തിരിച്ചുപിടിക്കുമെന്ന ആശങ്ക നിമിത്തമാണ് ആ ഭാഗത്ത് ചൈനീസ് നിർമ്മിതികൾ വ്യാപകമാകുന്നതിനു പാകിസ്ഥാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
Summary : Indian army is ready to capture Pakistan occupied Kashmir, Says army chief MM Naravane.
Keywords: India, Indian army, Pakistan occupied Kashmir, MM Narava ne, Jammu and Kashmir

COMMENTS