ഔട്ട് ഡോര്‍ ഹീറ്റര്‍ മുറിയില്‍ വച്ചു, എട്ടു ജീവനുകള്‍ പിടഞ്ഞു തീര്‍ന്നു

കാഠ്മണ്ഡു : നേപ്പാളില്‍ മലയാളികളായ എട്ടു വിനോദസഞ്ചാരികള്‍ മരിച്ചത് റൂം ഹീറ്ററിലെ വിഷവാതകം ശ്വസിച്ചു തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ...


കാഠ്മണ്ഡു : നേപ്പാളില്‍ മലയാളികളായ എട്ടു വിനോദസഞ്ചാരികള്‍ മരിച്ചത് റൂം ഹീറ്ററിലെ വിഷവാതകം ശ്വസിച്ചു തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ച രാത്രിയാണ് ദുരന്തം സംഭവിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യന്‍കോയിക്കല്‍ ലെയ്ന്‍ എ - 59 രോഹിണി ഭവനില്‍ താമസിക്കുന്ന ദുബായില്‍ എന്‍ജിനിയറായ പ്രവീണ്‍ കൃഷ്ണന്‍ നായര്‍ (39), എറണാകുളം അമൃത ഹോസ്പിറ്റലില്‍ എം.ഫാം വിദ്യാര്‍ത്ഥിയായ ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര (8), ആര്‍ച്ച (6), അഭിനവ് (5), എറണാകുളം ഇന്‍ഫോപാര്‍ക്ക് എന്‍ജിനിയര്‍ കോഴിക്കോട് കുന്ദമംഗലം വെളൂര്‍ പുനത്തില്‍ രഞ്ജിത്ത് കുമാര്‍ (37), ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരന്‍ (29), മകന്‍ വൈഷ്ണവ് രഞ്ജിത്ത് (2) എന്നിവരാണ് മരിച്ചത്.


ഒരു മുറിയില്‍ലാണ് ഇവരെല്ലാം ഉറങ്ങാന്‍ കിടന്നത്. രഞ്ജിത്തിന്റെ മറ്റൊരു മകന്‍ മാധവ് (6) മറ്റൊരു മുറിയില്‍ ഉറങ്ങാന്‍ കിടന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

നേപ്പാളിലെ മക്വന്‍പുര്‍ ജില്ലയിലെ ദാമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ സംഘം നേരത്തേ നാലു മുറി ബുക്ക് ചെയ്തിരുന്നെങ്കിലും ചെക്ക് ഇന്‍ സമയം കഴിഞ്ഞിരുന്നതിനാല്‍ രണ്ടു മുറിയാണ് കൊടുത്തത്. അങ്ങനെയാണ് രണ്ടു കുടുംബങ്ങള്‍ ഒരു മുറിയില്‍ കിടന്നത്.

ഇവര്‍ കിടന്ന മുറി രാവിലെ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറക്കുകയായിരുന്നു. അപ്പോഴാണ് എട്ടു പേരെയും അബോധാവസ്ഥയില്‍ കണ്ടത്.

മുറിയുടെ വാതില്‍ അകത്തു നിന്ന് പൂട്ടുകയും ജനാലകള്‍ കുറ്റിയിടുകയും ചെയ്തിരുന്നതിനാല്‍ മുറിയില്‍ പടര്‍ന്ന വിഷവാതകം പുറത്തുപോയില്ലെന്നാണ് അനുമാനം.

അബോധാവസ്ഥയിലായിരുന്ന എട്ടു് പേരെയും ഹെലികോപ്ടറില്‍ കാഠ്മണ്ഡുവിലെ എച്ച്.എ.എം.എസ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ മരണം സംഭവിച്ചിരുന്നു.

നേപ്പാളില്‍ മിക്ക പ്രദേശങ്ങൡും ഇപ്പോള്‍ അതിശൈത്യമാണ്. അതിനാലായിരിക്കാം ഇവര്‍ വാതിലും ജനാലകളും അടച്ച് ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചത്.

സാധാരണ ലോണുകളിലും മറ്റും ഉപയോഗിക്കുന്ന ഔട്ട്ഡോര്‍ ഹീറ്ററാണ് ഹോട്ടലിലെ മുറിയില്‍ സ്ഥാപിച്ചിരുന്നത്. ഇതാണ് ദുരന്തകാരണമായത്. ഹീറ്ററില്‍ നിന്ന് വമിച്ച കാര്‍ബണ്‍ മോണോക്‌സൈഡ് മുറിയില്‍ നിറഞ്ഞ് ഉറക്കത്തിലായിരുന്ന എല്ലാവരും അബോധാവസ്ഥയിലേക്കും പിന്നെ മരണത്തിലേക്കും പോവുകയായിരുന്നു എന്നാണ് ഡോക്ടര്‍മാരുടെ അനുമാനം.


Summary: Eight Keralites, including four minors, died in a hospital in Nepal’s Pokhara on Tuesday. The tourists were a part of 15-member group travelling to Nepal. The tourists were found unconscious in the room of their resort and were airlifted to HAMS Hospital in Kathmandu where they were pronounced brought dead on arrival.

Keywords:  Eight Keralites, Pokhara, Foreign minister, S Jaishankar, Nepal  

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5058,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11014,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഔട്ട് ഡോര്‍ ഹീറ്റര്‍ മുറിയില്‍ വച്ചു, എട്ടു ജീവനുകള്‍ പിടഞ്ഞു തീര്‍ന്നു
ഔട്ട് ഡോര്‍ ഹീറ്റര്‍ മുറിയില്‍ വച്ചു, എട്ടു ജീവനുകള്‍ പിടഞ്ഞു തീര്‍ന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtcy_9pCXg4yp4JmHzBn0I8D2Y1i5k1UzuqoG4Sx0AezkcEW2mhC5uklGcx_JgDAexv6bHvgNvls9mVDQJVLfcUniyzfCS9naoRw5zkl-UYLDq1M36yfwj_LoYqukOBhWM79EUO1ap1h2Z/s640/nepal+tragedy.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtcy_9pCXg4yp4JmHzBn0I8D2Y1i5k1UzuqoG4Sx0AezkcEW2mhC5uklGcx_JgDAexv6bHvgNvls9mVDQJVLfcUniyzfCS9naoRw5zkl-UYLDq1M36yfwj_LoYqukOBhWM79EUO1ap1h2Z/s72-c/nepal+tragedy.png
www.vyganews.com
https://www.vyganews.com/2020/01/eight-keralites-died-in-nepal-hotel-room.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/01/eight-keralites-died-in-nepal-hotel-room.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy