ചെന്നൈ: പെരിയാര്‍ ഇ.വി രാമസ്വാമിയെ സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തി എന്നാരോപിച്ച് നടന് രജനികാന്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി...
മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നതിനു പകരം തിടുക്കപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു എന്നു കാട്ടിയാണ് ഹര്‍ജി തള്ളിയത്. തുഗ്ലക്ക് മാസികയുടെ 50 -ാം വാര്‍ഷികാഘോഷ ചടങ്ങില്‍ രജനികാന്ത് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
1971 ല്‍ സേലത്ത് പെരിയോറിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ശ്രീരാമന്റെയും സീതാദേവിയുടെയും നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നും അതില്‍ ചെരുപ്പുമാലയിട്ടുവെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ തുഗ്ലക്ക് മാസികയില്‍ വന്നുയെന്നുമായിരുന്നു രജനിയുടെ പരാമര്‍ശം. ഇതിനെതിരെ ദ്രാവിഡ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു.
Keywords: Highcourt, Actor Rajanikanth, Reject, Madras
COMMENTS