കൊച്ചി: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സന്ദേശവുമായി നടന് മോഹന്‍ലാല്‍. കൊറോണ വൈറസ് കേരളത്തിലുണ്ട...
പ്രളയത്തെയും നിപയെയും അതിജീവിച്ച നമ്മള് കൊറോണയെയും അതിജീവിക്കുമെന്ന് അദ്ദേഹം കുറിച്ചു. ഇതോടൊപ്പം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ നിര്‍ണ്ണയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശവും ചേര്‍ത്തിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ച ചൈനയില്‍ നിന്നു വന്ന വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും അവരുടെ നില ഗുരുതരമല്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Keywords: Mohanlal, Corona virus, Post, Flood & Nipah
COMMENTS