ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ഡല്‍ഹിയില്‍ ചര്‍ച്ച ആരംഭിച്ചു. ...
ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ഡല്‍ഹിയില്‍ ചര്‍ച്ച ആരംഭിച്ചു. രാജ്യത്തെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.
യോഗത്തില്‍ ഇതുവരെയുള്ള സാമ്പത്തിക പരിഷ്കരണ നടപടികള്‍ വിപണിയില്‍ എന്ത് പ്രതിഫലനം വരുത്തിയെന്നതാവും പ്രധാനമായും ഉയര്‍ന്നുവരുന്ന ചോദ്യം.
ഇതിന്റെ മുന്നോടിയായി വ്യവസായ രംഗത്തെയും സാമ്പത്തിക രംഗത്തെയും വിദഗ്ദ്ധരോടും സംസ്ഥാന ധനവകുപ്പ് മന്ത്രിമാരോടും ധനമന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ സാമ്പത്തിക തളര്‍ച്ചയില്‍ നിന്ന് എങ്ങനെ കരകയറാം എന്നതാണ് ധനമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
വിവിധ സാമ്പത്തിക മേഖലകളിലേക്ക് ബാങ്കുകള്‍ വഴി വിതരണം ചെയ്യാനാവുന്ന പണത്തിന്റെ അളവ്, റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം എത്രത്തോളം കാര്യക്ഷമമായി വിപണിയിലേക്ക് പണം എത്തിക്കാനായി, നഷ്ടത്തിലായ കമ്പനികളില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഇന്നു നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
Keywords: Finance minister, Nirmala Sitaraman, Bank, Meeting

COMMENTS