ഗുവാഹത്തി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യപക പ്രതിഷേധം ഉയരുന്നു. ബില്ലിനെതി...
ഗുവാഹത്തി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യപക പ്രതിഷേധം ഉയരുന്നു. ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയത്. ഇതിനു പിന്നാലെ അസമില്‍ പരക്കെ ആക്രമസംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു.
പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള ആറ് മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനുള്ള അനുമതിയാണ് പൗരത്വ ഭേദഗതി ബില്‍. ഇവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്തുന്നതോടെ തങ്ങളുടെ സ്വത്വത്തിനും ഉപജീവനത്തിനും അപകടമാകുമെന്ന ഭീതിയാണ് ആളുകളുടെ പ്രതിഷേധത്തിന് കാരണം.
ബില്ലിനെതിരെ ഓള് അസം സ്റ്റുഡന്റ്സ് യൂണിയന് പോലുള്ള സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. അസമില്‍ വിവിധ കാമ്പസുകളില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. മണിപ്പൂരിലും ആക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്.
Keywords: Citizenship bill, Bandh, Assam, Loksabha

COMMENTS