കൊച്ചി: തനിക്കെതിരേ ഡി ജി പി ക്കു പരാതി കൊടുത്ത നടി മഞ്ജു വാര്യർക്കെതിരേ വ്യക്തിപരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ചൊരിഞ്ഞ് ഒടിയൻ സംവിധായകൻ ...
കൊച്ചി: തനിക്കെതിരേ ഡി ജി പി ക്കു പരാതി കൊടുത്ത നടി മഞ്ജു വാര്യർക്കെതിരേ വ്യക്തിപരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ചൊരിഞ്ഞ് ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്.
മഞ്ജു നൽകിയ പരാതിയുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരാൻ അന്വേഷണത്തോടു സഹകരിക്കുമെന്നും ശ്രീകുമാർ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
ശ്രീകുമാർ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും തന്റെ ലെറ്റർപാഡും മറ്റും ദുരുപയോഗം ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും കാട്ടിയാണ് മഞ്ജു ഡി ജി പി യെ നേരിൽ കണ്ട് പരാതി കൊടുത്തത്.
ശ്രീകുമാറിനെതിരേ തൃശൂർ കല്യാൺ ജുവല്ലേഴ്സുംസും പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്.
മഞ്ജുവിനു വൈകാരികമായാണ് ശ്രീകുമാർ മേനോൻ മറുപടി കൊടുത്തിട്ടുള്ളത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന എന്നെ നിന്റെ പരാതി തളർത്തി എന്നു പറഞ്ഞു കൊണ്ടാണ് ശ്രീകുമാർ കുറിപ്പ് തുടങ്ങുന്നത്.
കാര്യം കണ്ടു കഴിഞ്ഞാൽ കൂടെ നിന്നവരെ ചവിട്ടിമെതിച്ചു പോകുന്നവളാണ് നീയെന്നു നിന്റെ വേണ്ടപ്പെട്ടവരെല്ലാം പറഞ്ഞിട്ടും കേൾക്കാതിരുന്നതാനാണ് തെറ്റുകാരനെന്നും ശ്രീകുമാർ പറയുന്ന
അപ്പോൾ കാണുന്നവരെ അപ്പാ എന്നു വിളിച്ച് കാര്യം കണ്ടു പോകുന്നവളാണ് മഞ്ജു എന്നും ശ്രീകുമാർ ആരോപിക്കുന്നു.
Keywords Manju Warrier, Sreekumar Menon, Dileep, Kerala DGP
COMMENTS