തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിനു 'നിരീശ്വരന്' എന്ന നോവലിലൂടെ വിജെ ജെയിംസ് അര്‍ഹനായി. ഒരു ലക്ഷം രൂപയും കാനായി കുഞ്...
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിനു 'നിരീശ്വരന്' എന്ന നോവലിലൂടെ വിജെ ജെയിംസ് അര്‍ഹനായി.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്നു ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് പുരസ്കാരം സമ്മാനിക്കും.
കേരളസാഹിത്യ അക്കാഡമിയുടെ 2017ലെ മികച്ച നോവലിനുള്ള പുരസ്കാരം നിരീശ്വരന് നേടിയിരുന്നു. പരമ്പരാഗതമായ എഴുത്തുരീതിയില്‍ മാറ്റം വരുത്തുന്ന 'നിരീശ്വരന്' മൗലികതയും ശാസ്ത്രബോധവും ഉള്ള കൃതിയാണെന്നും ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
വി.ജെ. ജയിംസിന്റെ നിരീശ്വരന്, ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തുമ്പിലെ വജ്രദാഹം എന്നീ കൃതികളായിരുന്നു അവാര്‍ഡിനായി അവസാനഘട്ടത്തില്‍ പരിഗണിച്ചത്.
ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിയായ വി.ജെ. ജെയിംസ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ വലിയമല യൂണിറ്റില്‍ എന്‍ജിനിയറാണ്.
ഡോ.അനില്‍കുമാര്‍ വള്ളത്തോള്‍, ഡോ.എ.കെ.നമ്പ്യാര്‍, കെ.വി.മോഹന്‍കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് കൃതി തിരഞ്ഞെടുത്തത്.

COMMENTS