ന്യൂഡല്‍ഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായുള്ള സ്ഥലമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി കൊളീജിയത്തി...
ന്യൂഡല്‍ഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായുള്ള സ്ഥലമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി കൊളീജിയത്തിന് നല്കിയ അപേക്ഷ നിരസിച്ച സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമണി രാജിവച്ചത്.
ഇന്നലെ രാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ച രാജിക്കത്തിന്റെ ഒരു കോപ്പി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് അയച്ചതായും റിപ്പോര്‍ട്ടുണ്ട്.
2018 ആഗസ്റ്റ് 08 നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിജയ കെ താഹില്‍രമണി നിയമിതയായത്.
എന്നാല്‍ 2019 ആഗസ്റ്റ് 28 ന് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും, വിജയ താഹില്‍രമണിയെ മേഘാലയിലേക്കും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് കൊളീജിയം നല്‍കിയിരുന്നത്.
COMMENTS