മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ദേശത്തിനുവേണ്ടി ജീവന് വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥ പറയ...
ദേശത്തിനുവേണ്ടി ജീവന് വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥ പറയുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്, പ്രാചി തെഹ് ളാന്‍, അനു സിത്താര, കനിക, ഇനിയ, സിദ്ധിഖ്, തരുണ്‍ അറോറ, മാസ്റ്റര്‍ അച്യുചന്‍, സുരേഷ്് കൃഷ്ണ, മണികഠന്, സുദേവ് നായര്‍ തുടങ്ങിയവരും വേഷമിടുന്നു.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രനാണ്.
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായി വേണു കുന്നപ്പള്ളി നിര്‍മ്മിക്കുന്ന മാമാങ്കം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും.
Keywords: Mamangam, Mammooty, Teaser
COMMENTS