മുംബയ് : നവി മുംബയില്‍ ഉറനിലെ ഒഎന്‍ജിസി ഗ്യാസ് പ്ലാന്റില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര് വെന്തുമരിച്ചു. നിരവധി പേര്‍ക്ക...
മുംബയ് : നവി മുംബയില്‍ ഉറനിലെ ഒഎന്‍ജിസി ഗ്യാസ് പ്ലാന്റില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര് വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലും പരിക്കുമുണ്ട്.
പ്ലാന്റിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പൊലീസ് നിയന്ത്രണത്തിലാക്കി ആളുകളെ ഒഴിപ്പിച്ചു. പ്ലാന്റില്‍ എണ്ണയും ഗ്യാസും കടത്തിവിടുന്ന കുഴലിലാണ് തീപിടിച്ചത്.
തീയണയ്ക്കാന്‍ തിരക്കിട്ട ശ്രമം നടക്കുകയാണ്. ഇവിടെ സംഭരിച്ചിട്ടുള്ള ഗ്യാസ് ഗുജറാത്തിലെ ഹസിറയിലുള്ള പ്ലാന്റിലേക്കു മാറ്റാന്‍ തിടുക്കത്തില്‍ ശ്രമം നടക്കുകയാണ്.
Keywords: India, Gas Plant, Fire, Mumbai, ONGC
COMMENTS