കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ റവന്യൂ റിക്കവറി തഹസില്‍ദാര്‍ക്കെതിരെ പീഡന പരാതിയുമായി ഓഫീസിലെ താത്ക്കാലിക സ്വീപ്പര്‍ തസ്തിക ജീവനക്കാര...
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ റവന്യൂ റിക്കവറി തഹസില്‍ദാര്‍ക്കെതിരെ പീഡന പരാതിയുമായി ഓഫീസിലെ താത്ക്കാലിക സ്വീപ്പര്‍ തസ്തിക ജീവനക്കാരി.
കഴിഞ്ഞ മാസം 16 ന് രാവിലെ ഓഫീസിനകത്തെ ജോലിക്കിടെ റവന്യൂ റിക്കവറി തഹസില്‍ദാറായ എസ്. ശ്രീകണ്ഠന് നായര്‍ അപമര്യാദയായി പെരുമാറിയെന്ന് ആറുമാസത്തെ താത്ക്കാലിക കാലാവധിയില്‍ കഴിഞ്ഞ മാസം ജോലിയില്‍ പ്രവേശിച്ച യുവതിയുടെ പരാതിയില്‍ പറയുന്നു.
പരാതിയില്‍ ഉറച്ച് നിന്ന ജീവനക്കാരിയെ പിരിച്ചുവിട്ടു.
യുവതിയുടെ പരാതിയിന്മേല് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി.
എന്നാല്‍, ജോലി കൃത്യമായി ചെയ്യാതിരുന്ന പരാതിക്കാരിയോട് ദേഷ്യപ്പെട്ടതിന്റെ അനന്തരഫലമാണ് ഈ ആരോപണ കേസ് എന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേയ്ക്ക് ജോലി മാറ്റം ലഭിച്ച ആരോപണ വിധേയനായ തഹസില്‍ദാര്‍ പറയുന്നത്.
Keywords: Tehsildar, Complain, Kerala
COMMENTS