പാട്ന: കനത്ത മഴയെത്തുടര്‍ന്ന വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയെയും കുടുംബത്തെയും ദേശീ...
പാട്ന: കനത്ത മഴയെത്തുടര്‍ന്ന വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയെയും കുടുംബത്തെയും ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മൂന്ന് ദിവസമായി പാട്നയിലെ രാജേന്ദ്ര നഗര്‍ റെസിഡന്‍സിലെ വീട്ടില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഉപമുഖ്യമന്ത്രിയും കുടുംബവും.
അതേസമയം, ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ നാലുദിവസത്തിനിടെ 124 പേര് മരിച്ചു.
മാത്രമല്ല, ഇനിയും ബീഹാറില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്രം വ്യോമസേന ഹെലികോപ്റ്ററുകള്‍ അയച്ചിരിക്കുകയാണ്.
Keywords: Floods, Deputy CM, Bihar
COMMENTS