കോഴിക്കോട്: മുത്തലാഖിന്റെ പേരില്‍ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്ട് നടന്നു. ചുള്ളിക്കാപറമ്പത്ത് ഇ.കെ ഉസാമിനെ താമരശേരി കോടതിയുടെ ഉത്ത...
കോഴിക്കോട്: മുത്തലാഖിന്റെ പേരില്‍ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്ട് നടന്നു. ചുള്ളിക്കാപറമ്പത്ത് ഇ.കെ ഉസാമിനെ താമരശേരി കോടതിയുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
മുക്കം സ്വദേശിനിയുടെ പരാതി പ്രകാരമാണ് കോടതി നടപടി. ജീവിതച്ചെലവ് പോലും കൊടുക്കാതെ തന്നെ മൂന്നു വട്ടം തലാഖ് ചൊല്ലി ഉസാം ഒഴിവാക്കുകയായിരുന്നുവെന്ന് യുവതി പരാതിപ്പെട്ടു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. വാദം കേട്ട കോടതി ഉസാമിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. തനിക്ക് നീതി കിട്ടിയെന്നായിരുന്നു യുവതിയുടെ ആദ്യ പ്രതികരണം.
കേന്ദ്ര സര്‍ക്കാര്‍ ഏതാനും ദിവസം മുന്‍പാണ് മുത്തലാഖ് നിരോധന ബില്‍ (മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍) പാസ്സാക്കിയത്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവുശിക്ഷ നിയമം ഉറപ്പാക്കുന്നു.
Keywords: Tripple Talaq, Kerala, Arrest, India, Muslim Woman
COMMENTS