ചെന്നൈ: തമിഴ് നടനും അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റമായ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുമായി കോടതി. ...
ചെന്നൈ: തമിഴ് നടനും അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റമായ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുമായി കോടതി.
വിശാലിന്റെ പേരിലുള്ള നിര്‍മ്മാണ കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിന്മേലാണ് എഗ്മോര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആദായ നികുതിയിനത്തില്‍ പണം പിടിച്ചെങ്കിലും നടന് അത് അഞ്ച് വര്‍ഷക്കാലമായി അടച്ചിരുന്നില്ല.
ജൂലായ് 24 ന് കേസിന് ഹാജരാകേണ്ടിയിരുന്ന വിശാന്‍ ഹാജരാകാത്ത സാഹചര്യത്തില്‍ കേസ് ആഗ്റ്റ് 28 ലേക്ക് മാറ്റി.
തുടര്‍ന്നാണ് വിശാലിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
Keywords:Vishal Arrest Warrant, Thamil Actor
COMMENTS