ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ എ ടീമില്‍ മലയാളിതാരം സഞ്ജു സാംസണ് സ്ഥാനം. അഞ്ച് മത്സരങ്ങളുട...
ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ എ ടീമില്‍ മലയാളിതാരം സഞ്ജു സാംസണ് സ്ഥാനം.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കാണ് സഞ്ജുവിന് ടീമില്‍ ഇടം കിട്ടിയിരിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരങ്ങളെല്ലാം നടക്കുക.
വിക്കറ്റ് കീപ്പറയാണ് സഞ്ജുവിനെ ടിമിലെടുത്തിരിക്കുന്നത്. ആദ്യ മത്സരം ഓഗസ്റ്റ് 29ന് നടക്കും. 31, സെപ്തംബര്‍ 2, 4, 6 തീയതികളിലാണ് മറ്റു മത്സരങ്ങള്‍.
ആദ്യ മൂന്നു മത്സരങ്ങള്‍ മനീഷ് പാണ്ഡെ നയിക്കുമ്പോള്‍ അവസാന രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനെ ശ്രേയസ് അയ്യരായിരിക്കും നയിക്കുക.
Keywords: Sanju Samson, Cricket, India, South Africa
COMMENTS