മുംബയ്: റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്തദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാന പ്രകാരം റിപ...
മുംബയ്: റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്തദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാന പ്രകാരം റിപ്പോ നിരക്ക് 35 ശതമാനമായി കുറച്ചു.
ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് 35 ബേസിസ് പോയന്റ് കുറയ്ക്കുന്നത്.
സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായ റിസര്‍വ്വ് ബാങ്കിന്റെ ഈ തീരുമാനത്താല്‍ ഭവന വായ്പകളുടെ പലിശ നിരക്ക് കുറയും.
വിപണിയെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തുടര്‍ച്ചയായ നാലാം അവലോകനത്തിലാണ് നിരക്ക് കുറയ്ക്കുക എന്ന തീരുമാനത്തിലെത്തിയത്.
കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പയ്ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണ റിപ്പോ നിരക്ക് ആര്.ബി.ഐ കുറച്ചിരുന്നു. ഇതോടെ ഫെബ്രുവരിക്ക് ശേഷം 75 ബേസിസ് പോയന്റാണ് കുറച്ചത്.
Keywords: Reserve Bank Of India, Sakhikanda Das, New Delhi
COMMENTS