ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ അവിടുത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ അവിടുത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.
ലഡാക്കിലും ജമ്മു കശഷ്മീരിലും അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ അവിടുത്തെ ജനങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പൗരന്മാര്ക്ക് ലഭിക്കുന്ന അവകാശങ്ങളും സൗകര്യങ്ങളും ഇതോടെ കശ്മീര്‍ ജനതയ്ക്കും ലഭിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
മുത്തലാഖ് നിരോധിച്ചതിലൂടെ രാജ്യത്തെ മുസ്ലിം വനിതകള്‍ക്കു നീതി ലഭിച്ചെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടികളുടെ സഹകരണത്തോടെയും ചര്‍ച്ചയിലൂടെയും നിരവധി ബില്ലുകള്‍ ഇത്തവണ പാര്‍ലമെന്റ് പാസ്സാക്കിയത് ശുഭപ്രതീക്ഷ പകരുന്നു. വരാനിരിക്കുന്ന അഞ്ച് വര്‍ഷങ്ങളെക്കുറിച്ച് നല്ല പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വേഗത്തിലുള്ള വികസനവും സുതാര്യമായ ഭരണവുമാണ് രാജ്യം സ്വപ്നം കാണുന്നതെന്നും പ്രഥമ പൗരന് പറഞ്ഞു.
Keywords: India, Ramnath Kovind, President of India, Independence day
COMMENTS