അമേരിക്ക: ഭൂമി വിട്ട് ബഹിരാകാശത്തൊരു കുറ്റാന്വേഷണം. ബഹിരാകാശ സഞ്ചാരി ആന്‍ മെക് ക്ളൈനെതിരെ പങ്കാളിയായിരുന്ന സമ്മര്‍ വോര്ഡിന്റെ പരാത...
അമേരിക്ക: ഭൂമി വിട്ട് ബഹിരാകാശത്തൊരു കുറ്റാന്വേഷണം. ബഹിരാകാശ സഞ്ചാരി ആന്‍ മെക് ക്ളൈനെതിരെ പങ്കാളിയായിരുന്ന സമ്മര്‍ വോര്ഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാസയുടെ ബഹിരാകാശ കുറ്റാന്വേഷണം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വച്ച് തന്റെ പങ്കാളിയായിരുന്ന സമ്മര്‍ വോര്ഡിന്റെ ബാങ്ക് അക്കൗണ്ടുകള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ പരിശോധിച്ചുവെന്ന കേസിന്മേലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അന്വേഷണത്തിനൊരുങ്ങുന്നത്.
2018 ഡിസംബറില്‍ ബഹിരാകാശത്തെത്തിയ ആന്‍ മെക് ക്ളൈന് ആറ് മാസത്തിനുശേഷം മടങ്ങിയെത്തിയിരുന്നു. ആ കാലയളവില്‍ പങ്കാളിയായിരുന്ന സമ്മര്‍ വോര്‍ഡന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നുവെന്നാണ് പരാതി.
എന്നാല്‍, ആന്‍ മെക്് ഈ ആരോപണത്തെ നിഷേധിച്ചിരിക്കുകയാണ്.
സാമ്പത്തിക രേഖകള്‍ പരിശോധിക്കുകയല്ലാതെ തെറ്റായി താനൊന്നും ചെയ്തിട്ടില്ലെന്നും, ആരോപണം സത്യസന്ധമല്ലെന്നും, നാളുകളായി തങ്ങള്‍ പിരിഞ്ഞ് താമസിക്കുകയാണെന്നും, ഇപ്പോഴാണ് ഈപ്രകാരമൊരു ആരോപണം ഉയര്‍ന്നതെന്നും, നാസ ഇന്‍സ്പെക്ടര്‍ ജനറലിന്റെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ആന്‍ മെക് ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍, ആരോപണം സംബന്ധിച്ച് സമ്മര്‍ വോര്ഡന് ഫെഡറല്‍ ട്രേഡ് കമ്മീഷനും നാസയുടെ ഇന്‍സ്പെക്ടര്‍ ജനറലിനും പരാതി നല്‍കിയിട്ടുണ്ട്.
2014 ലാണ് സ്വവര്‍ഗ്ഗാനുരാഗികളായ ആന്‍ മെക് ക്ളൈനും സമ്മര്‍ വോര്‍ഡനും വിവാഹിതരായത്.
ബഹിരാകാശത്ത് വച്ചുള്ള മനുഷ്യന്റെ ആദ്യ കുറ്റകൃത്യ ആരോപണമെന്ന പ്രത്യേകതയുണ്ട് നാസയുടെ ഭൂമിവിട്ടുള്ള ഈ കുറ്റാന്വേഷണത്തിന്.
Keywords: Nasa, Anne Mc Clain, Summer Worden
COMMENTS