ലഖ്നൗ: ഉന്നാവോ പീഡനക്കേസിലെ പ്രതിയായ എം.എല്‍.എ. കുല്‍ദ്വീപ് സിങ് സേംഗറിനെ ബി.ജെ.പി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. രണ്ട് വര്‍ഷം ...
ലഖ്നൗ: ഉന്നാവോ പീഡനക്കേസിലെ പ്രതിയായ എം.എല്‍.എ. കുല്‍ദ്വീപ് സിങ് സേംഗറിനെ ബി.ജെ.പി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
രണ്ട് വര്‍ഷം മുമ്പ് കുല്‍ദീപിനെതിരെ പീഡന പരാതി ഉയര്‍ന്നിരുന്നു.
വലിയ വിവാദം സൃഷ്ടിച്ച കേസില്‍ ജനരോക്ഷം ശക്തമാകുകയും കുല്‍ദ്വീപ് അറസ്റ്റിലുമായി.
എന്നാല്‍, എം.എല്‍.എയ്ക്കെതിരെ യാതൊരു നടപടിയും എടുക്കാതിരുന്ന ബി.ജെ.പി ഇപ്പോള്‍ കുല്ദ്വീപിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ ദുരൂഹസാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് എം.എല്‍.എ കുല്ദ്വീപിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുവെന്ന് പാര്‍ട്ടി ഔദ്യോഗിക വിശദീകരണവും നല്കി.
Keywords: Unnao Rape, Kuldeep, Suspended, BJP
COMMENTS