മുംബയ്: ഇന്ത്യയിലെ ആദ്യ വനിത ഡി.ജി.പി. കാഞ്ചന് ചൗധരി ഭട്ടാചാര്യ (72) അന്തരിച്ചു. രോഗബാധിതയായ ഇവര്‍ കഴിഞ്ഞ ആറുമാസമായി മുംബയിലെ ആശുപ...
മുംബയ്: ഇന്ത്യയിലെ ആദ്യ വനിത ഡി.ജി.പി. കാഞ്ചന് ചൗധരി ഭട്ടാചാര്യ (72) അന്തരിച്ചു.
രോഗബാധിതയായ ഇവര്‍ കഴിഞ്ഞ ആറുമാസമായി മുംബയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2004 ല്‍ ഉത്തരാഖണ്ഡില്‍ ഡി.ജി.പിയായി നിയമിതയായ ഇവര്‍ ഇന്ത്യന്‍ സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യ വനിത എന്ന നിലയില്‍ ചരിത്രത്തില്‍ സ്ഥാനം നേടി.
മുപ്പത്തിമൂന്ന് വര്‍ഷത്തെ ഔദ്യോഗിക ജീവിതിതത്തിനിടെ സി.ഐ.എസ്.എഫ് ഇന്‍സ്പെക്ടര്‍ ജനറലുമായി.
സര്‍വ്വീസിലിരിക്കേ നിരവധി പ്രമാദ കേസുകള്‍ തെളിയിച്ച ഇവര്‍ക്ക് വിശിഷ്ട സേവനത്തിന് 1997 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു.
2004 ല്‍ മെക്സിക്കോയില്‍ നടന്ന ഇന്റര്‍പോള്‍ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന ഇവര്‍ 2007 ഒക്ടോബര്‍ 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.
തുടര്‍ന്ന രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഇവര്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Keywords: Kanchan Chaudhary, DGP, India
COMMENTS