കോട്ടയം: കെവിന് വധക്കേസിന്റെ വിധി ഇന്ന് രാവിലെ 11 മണിക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി പറയും. ദുരഭിമാനക്കൊലയായതിനാല്‍ ...
കോട്ടയം: കെവിന് വധക്കേസിന്റെ വിധി ഇന്ന് രാവിലെ 11 മണിക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി പറയും.
ദുരഭിമാനക്കൊലയായതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന് വധം പരിഗണിക്കപ്പെടുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് നീനുവിന്റെ സഹോദരനടക്കമുള്ള പത്ത് പ്രതികള്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയും കെവിന്റെ ഭാര്യയുമായ നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണ്ണായക തെളിവ്.
കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്നും, വിവാഹം വീട്ടുകാര്‍ക്ക് മാനഹാനിയു്ണ്ടാക്കുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നതായും, കൊലയ്ക്കുള്ള മുഖ്യകാരണം ദുരഭിമാനമാണെന്നും നീനു കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
മാത്രമല്ല, കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ ഫോണ്‍ സംഭാഷണങ്ങളും, സാക്ഷി മൊഴികളും ദുരഭിമാനക്കൊലപാതകമാണ് എന്ന് തെളിയിക്കാന്‍ കഴിയുന്ന കേസിലെ നിര്‍ണ്ണായക തെളിവുകളാണ്.
Keywords: Kevin Murder, Kottayam, Court
COMMENTS